ക്യാംപസ് ഷോർട്ട്ഫിലിം ഫെസ്റ്റിൽ ഇഫ് മികച്ച ചിത്രം,
സംവിധായകൻ ഹരിപ്രസാദ്

കോട്ടയം ∙ മനോരമ ഓൺലൈൻ കരിക്കിനേത്ത് സിൽക്ക് വില്ലാജിയോ ക്യാംപസ് ഷോർട്ട്ഫിലിം ഫെസ്റ്റ് സീസൺ 4-ൽ ഇഫ് മികച്ച ചിത്ര‍ം (സംവിധാനം- സിറിൽ ചെറിയാൻ, .അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക‍്നോളജി). മലപ്പുറം ദേവകി അമ്മാസ് ഗുരുവായൂരപ്പൻ കോളജിലെ ഹരിപ്രസാദ്. കെ (ദ് മിസ്ഡ് കോൾ) ആണ് മികച്ച സംവിധായകൻ. ചലച്ചിത്രനടി അമല പോൾ പുരസ്കാരങ്ങൾ സമ്മാനിച്ചു.

ഹൈഡ് ആൻഡ് സീക്ക് (സംവിധാനം- നോബിൾ ജോസഫ്, കെ. ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് കോട്ടയം), ദ് ഹോണ്ട് കോൾ (സംവിധാനം- ജോൺ ജയിംസ് മേനാച്ചേരി, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷൻ, ചങ്ങനാശേരി) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മറ്റു പുരസ്കാരങ്ങൾ: മികച്ച തിരക്കഥാകൃത്ത്- ലിജിത് ബാബു (ഇഫ്, അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക‍്നോളജി), ഛായാഗ്രാഹകൻ- സമോദ് അലക്സ് (ദ് ഹോണ്ട് കോൾ, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷൻ, ചങ്ങനാശേരി), നടൻ- സിറിൽ ചെറിയാൻ (ഇഫ്, അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക‍്നോളജി), നടി- കൃഷ്ണപ്രിയ എസ്. നായർ (അകം, സിഎംഎസ് കോളജ്, കോട്ടയം), വസ്ത്രാലങ്കാരം: ഇഫ് (അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക‍്നോളജി), ഗ്രാഫിക് ടൈറ്റിൽ: റിയലൈസേഷൻ (ന്യൂമാൻ കോളജ്, തൊടുപുഴ ), പോസ്റ്റർ: ഇഫ് (അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക‍്നോളജി, പാലക്കാട്).

സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ, സംവിധായകനും തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രൻ, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, സംവിധായകൻ രാജേഷ് പിള്ള എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

കെ.സി മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ ഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ്, കരിക്കിനേത്ത് സിൽക് വില്ലാജിയോ എംഡി കെ.ജി. തോമസ് കരിക്കിനേത്ത്, മനോരമ ഓൺലൈൻ കണ്ടന്റ് കോ ഓർഡിനേറ്റർ ജോവി എം. തേവര, എന്നിവർ പ്രസംഗിച്ചു. മനോരമ ഓൺലൈൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മറിയം മാമ്മൻ മാത്യു, മനോരമ ഓൺലൈൻ മാർക്കറ്റിങ് ഡപ്യൂട്ടി ജനറൽ മാനേജർ ബോബി പോൾ, കരിക്കിനേത്ത് സിൽക് വില്ലാജിയോ മാനേജിങ് പാർട്ണർ റീനു തോമസ് എന്നിവർ പങ്കെടുത്തു.