ക്യാംപസ് ഷോർട്ട്ഫിലിം ഫെസ്റ്റിൽ ഇഫ് മികച്ച ചിത്ര‍ം ,
സംവിധായകൻ ഹരിപ്രസാദ്

മനോരമ ഓൺലൈൻ കരിക്കിനേത്ത് സിൽക്ക് വില്ലാജിയോ ക്യാംപസ് ഷോർട്ട്ഫിലിം ഫെസ്റ്റ്
സീസൺ 4-ൽ ഇഫ് മികച്ച ചിത്ര‍ം (സംവിധാനം- സിറിൽ ചെറിയാൻ, .അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക‍്നോളജി).
മലപ്പുറം ദേവകി അമ്മാസ് ഗുരുവായൂരപ്പൻ കോളജിലെ ഹരിപ്രസാദ്. കെ (ദ് മിസ്ഡ് കോൾ)
ആണ് മികച്ച സംവിധായകൻ.
ചലച്ചിത്രനടി അമല പോൾ പുരസ്കാരങ്ങൾ സമ്മാനിച്ചു.