മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 09

വിദ്യാർഥികൾക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ ടെക്നോളജി പ്രോജക്ട് മൽസരമായ മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 9 ന് തുടക്കം.
സമൂഹത്തെയും ജനങ്ങളെയും പൊതുവിൽ ബാധിക്കുന്ന പ്രശ്നങ്ങൾക്കു ടെക്നോളജിയുടെയും സയൻസിന്റെയും സഹായത്തോടെ പരിഹാരങ്ങൾ കണ്ടെത്താനുള്ള ഈ മൽസരത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും പങ്കെടുക്കാം. പ്രോജക്ട് ധനസഹായം അടക്കം 10 ലക്ഷത്തിലേറെ രൂപയാണ് മാസ്റ്റർമൈൻഡ് വിജയികൾക്കു ലഭിക്കുന്ന സമ്മാനം. ഇതിനു പുറമേ, രാജ്യാന്തരനിലവാരത്തിലുള്ള പരിശീലന പരിപാടികളിലേക്കുള്ള പ്രവേശനമാർഗവും തുറന്നുകിട്ടും. ഐടി രംഗത്തെ പ്രമുഖരായ ഐബിഎസ് ആണ് യുവ മാസ്റ്റർമൈൻഡിന്റെ പ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ സാങ്കേതിക സഹകരണത്തോടെയാണ് മൽസരം സംഘടിപ്പിക്കുന്നത്. കേരള സർക്കാരിന്റെ കീഴിലുള്ള കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവൊഷേൻ സ്ട്രാറ്റജിക് കൗൺസിലുമായുള്ള ടൈ അപ്പിലൂടെ മൽസരാർഥികൾക്കു കൂടുതൽ അവസരങ്ങളും ലഭിക്കുന്നു.

Important Dates

September 3 - Registration Begins
September 20 - Registration Closes
September 28 - Evaluation, Interview and allotment of first installment of project fund
January 18, 19, 2019 - Exhibition of selected projects at Kochi
January 20, 2019 - Grand Finale and Award ceremony of
Season 09

FAQ

∙ ആർക്കൊക്കെ പങ്കെടുക്കാം?

1. സ്കൂൾ വിഭാഗം: സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ സിലബസിലുമുള്ള സ്കൂളുകൾ, വിഎച്ച്എസ്ഇ, ടിഎച്ച്എസ്ഇ തുടങ്ങിയ എല്ലാത്തരം സാങ്കേതിക വിദ്യാലയങ്ങൾക്കും (8 മുതൽ 12 വരെയുള്ള ക്ലാസുകാർക്ക്).

2. കോളജ് വിഭാഗം: ആർട്സ് ആൻഡ് സയൻസ്, കൊമേഴ്സ് കോളജുകൾ എൻജിനീയറിങ്, മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്, മാനേജ്മെന്റ് സ്റ്റഡീസ്, ഹോട്ടാൽ/ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ, പോളിടെക്നിക്, ഐടിഐ, ഐടിസി തുടങ്ങി എല്ലാത്തരം പ്രഫഷനൽ കോളജുകൾക്കും.∙ ടീം എങ്ങനെ?

1. ഒരു സ്ഥാപനത്തിൽനിന്ന് എത്ര ടീമുകൾക്കു വേണമെങ്കിലും പങ്കെടുക്കാം. പക്ഷേ, ഒരു ടീം ഒരു പ്രോജക്ട് മാത്രമേ അവതരിപ്പിക്കാൻ പാടുള്ളൂ.

2. ഒരു ടീമിൽ പരമാവധി അഞ്ചു വിദ്യാർഥികൾ. ഒപ്പം ഒരു പ്രോജക്ട് ഗൈഡ്. അതതു സ്ഥാപനത്തിലെ അധ്യാപകരാകണം പ്രോജക്ട് ഗൈഡ്.∙ പ്രോജക്ട് എങ്ങനെ?

1. വിഷയ നിബന്ധനയില്ല

2. സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്കു ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ പരിഹാരം കാണാൻ ശ്രമിക്കുന്നതാകണം പ്രോജക്ട്

3. വർക്കിങ് മോഡലായി പ്രദർശിപ്പിക്കാൻ കഴിയുന്നതാകണം പ്രോജക്ട്.∙ സിലക്ഷൻ ഇങ്ങനെ

1. പ്രോജക്‌ടുകളുടെ പുതുമ, പ്രായോഗിക സാധ്യത, സാമൂഹിക പ്രസക്‌തി എന്നിവ വിലയിരുത്തി വിദഗ്‌ധസമിതി അവസാന റൗണ്ടിലേക്ക് ടീമുകളെ തിരഞ്ഞെടുക്കും.

2. പ്രോജക്‌ട് സംബന്ധിച്ച ലഘുവിവരണത്തിന്റെയും ടീമുകളുമായി വിദഗ്‌ധസമിതി നടത്തുന്ന ആശയവിനിമയത്തിന്റെയും അടിസ്‌ഥാനത്തിലായിരിക്കും അവസാന റൗണ്ടിലേക്കുള്ള തിരഞ്ഞെടുപ്പ്.

3. അവസാന റൗണ്ടിലേക്കെത്തുന്ന പ്രോജക്ടുകൾ വർക്കിങ് മോഡലായി പ്രദർശിപ്പിക്കണം. ഇവ മറ്റൊരു വിദഗ്ധ ജൂറി വിലയിരുത്തിയാണ് അവസാന വിജയികളെ തിരഞ്ഞെടുക്കുക. 2019 ജനുവരി 19 ന് കൊച്ചിയിലാണ് പ്രദർശനം.∙ പ്രോജക്ട് ധനസഹായം

1. അവസാന റൗണ്ടിലെത്തുന്ന ടീമുകൾക്കു പ്രോജക്ട് പൂർത്തിയാക്കാൻ ആവശ്യമായ ചെലവിന്റെ ഒരു ഭാഗം മലയാള മനോരമ നൽകും (കോളജിന് പരമാവധി 10,000 രൂപവരെയും സ്കൂളിന് 7500 രൂപ വരെയും).

2. ഓരോ പ്രോജക്ടിനുമുള്ള സാമ്പത്തിക സഹായം വിദഗ്ധസമിതി നിശ്ചയിക്കും∙ സമ്മാനങ്ങൾ ഇങ്ങനെ

കോളജ് :

1. രണ്ടു ലക്ഷം രൂപ
2. ഒരു ലക്ഷം രൂപ
3. 75,000 രൂപ

സ്കൂൾ:

1. ഒരു ലക്ഷം രൂപ
2. 75,000 രൂപ
3. 50,000 രൂപ

(അവസാന റൗണ്ടിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രശസ്തി പത്രം ലഭിക്കും. എല്ലാ വിജയികൾക്കു ക്യാഷ് അവാർഡിനു പുറമേ ശിൽപവും പ്രശസ്തി പത്രവും ഉണ്ടാവും)

∙ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം
യുവ മാസ്റ്റർമൈൻഡിൽ പങ്കെടുക്കുന്ന ടീമുകളിൽ മികവു പുലർത്തുന്നവർക്ക് വേറെയും അവസരങ്ങൾക്കുള്ള വാതിലുകൾ തുറന്നു കിട്ടും. കേരള സർക്കാരിന്റെ കീഴിലുള്ള കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവൊഷേൻ സ്ട്രാറ്റജിക് കൗൺസിൽ (കെ–ഡിസ്ക്) നടത്തുന്ന യങ് ഇന്നവൊറ്റേഴ്സ് പ്രോഗ്രാമിലേക്ക്, യുവ മാസ്റ്റർമൈൻഡിൽനിന്നു തിരഞ്ഞെടുക്കുന്ന പ്രോജക്ടുകൾക്കു നേരിട്ടു പ്രവേശനം ലഭിക്കും. തങ്ങളുടെ പ്രോജക്ടുകൾ മുന്നോട്ടു കൊണ്ടുപോകാനുള്ള വലിയ അവസരമാണിത്.

∙ മാസ്റ്റർമൈൻഡ് റജിസ്ട്രേഷൻ ഇങ്ങനെ

വേണ്ട വിവരങ്ങൾ:

A. പ്രോജക്‌ടിന്റെ പേര്
B. പ്രോജക്‌ട് ഗൈഡിന്റെയും ടീമംഗങ്ങളുടെയും പേര്, പൂർണ വിലാസം, ഇ–മെയിൽ, ഫോൺ നമ്പർ
C. വിദ്യാഭ്യാസസ്‌ഥാപനത്തിന്റെ പേര്, വിലാസം, ഇ–മെയിൽ, ഫോൺ നമ്പർ
D. പ്രോജക്‌ടിനെക്കുറിച്ച് ഒരു പേജിൽ കവിയാത്ത വിവരണം
E. പ്രോജക്‌ടിന് ആവശ്യമായ തുകയുടെ ഏകദേശ കണക്ക്

∙ ഇ–മെയിൽ: mastermind@amaljyothi.ac.in

∙ അവസാന തീയതി: സെപ്റ്റംബർ 15

∙ ഹെൽപ് ലൈൻ വിവരങ്ങൾക്ക് ഫോൺ നമ്പർ: 04828 305626, 9746627877 (രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവൃത്തി ദിവസങ്ങളിൽ മാത്രം)

Visit Career Channel

Prizes

അവസാന റൗണ്ടിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രശസ്തി പത്രം ലഭിക്കും. എല്ലാ വിജയികൾക്കു ക്യാഷ് അവാർഡിനു പുറമേ ശിൽപവും പ്രശസ്തി പത്രവും ഉണ്ടാവും

© Copyright 2018 Manoramaonline. All rights reserved.