Video

കുറുമ്പൻമാരുെട കിടിലൻ ഫൈറ്റ്, വിഡിയോ വൈറൽ!

ഇരട്ടക്കുട്ടികളെ ഉറക്കി കിടത്തി സ്വസ്തമായി ഉറങ്ങൻ പോയതാണ് അച്ഛനും അമ്മയും. അതിനിടയിൽ കുറുമ്പൻമാർ കാണിച്ചു കൂട്ടുന്നത് കണ്ടോ? ഇരട്ടകളായ ആന്‍ഡ്രൂവും റയാനുമാണ് വിഡിയൊയിലെ കഥാപാത്രങ്ങൾ. രണ്ടു പേരെയും അവരുെട കിടക്കയിൽ ഉറക്കാനായി കിടത്തിയാണ്. കൈവരികൾക്ക് നല്ല ഉയരമുള്ള തൊട്ടിലിലാണ് രണ്ടിനേയും കിടത്തുന്നത്. എന്നാൽ ഉയരമൊന്നും അവർക്കൊരും പ്രശ്നമേയല്ല. കക്ഷികൾക്കാണേൽ ഉറക്കമൊന്നുമില്ല, തലയിണയും പൊക്കിയെടുത്ത് രണ്ടും കളിതുടങ്ങി. കളി പല തവണ കൈയ്യാങ്കളിയിലും എത്തുന്നുണ്ട്. പല പ്രാവശ്യം മാതാപിതാക്കൾ വന്ന് രണ്ടിനേയും അടക്കി കിടത്താൻ നോക്കുന്നുണ്ടെങ്കിലും അവർ മുറി വിട്ടിങ്ങുമ്പോൾ രണ്ടും പിന്നേം കളി തുടങ്ങുകയാണ്. രസകരമായ ഈ വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്.

ഇത്ര സിംപിൾ ആയിരുന്നോ?, കണക്ക് പഠിക്കാനൊരു കിടിലൻ വിഡിയോ