
ഐശ്വര്യയെ കടത്തിവെട്ടും നൃത്തവുമായി ആരാധ്യ ; വിഡിയോ
ആരാധ്യ ബച്ചൻ ജനിച്ച അന്നുമുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്. ആരാധ്യയുടെ ഓരോ വിശേഷങ്ങളും അമ്മയ്ക്കൊപ്പമുള്ള യാത്രകളും മുത്തച്ഛൻ പങ്കുവയ്ക്കുന്ന ആരാധ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ഇഷ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചു നടന്ന സംഗീത് സെറിമണിയിൽ, രാജസ്ഥാനിൽ നിന്നുളള നർത്തകരുടെ കൂടെ ആരാധ്യയും നൃത്തം ചെയ്തിരുന്നു. അമ്മയേയും അച്ഛനേയും പോലെ തനിക്കും കിടിലനായി നൃത്തം െചയ്യാമറിയാമെന്ന് ആരാധ്യ അന്ന് തെളിയിച്ചതാണ്.
ഇപ്പോഴിതാ മറ്റൊരു തകർപ്പന്‍ പ്രകടനവുമായി എത്തിയിരിക്കുകയാണ് ആരാധ്യ. ഗലി ബോയ് എന്ന സിനിമയിലെ 'മേരെ ഗലി മേം' എന്ന പാട്ടിനൊപ്പം ചുവടു വയ്ക്കുന്ന ആരാധ്യയുടെ വിഡിയോയാണിത്. ജൂനിയർ ഐശ്യര്യയുടെ ചുവടകൾ കണ്ടാൽ സിനിമയിലെ യഥാർഥ കഥാപാത്രങ്ങളായ രൺവീർ സിങിനേയും സിദ്ധാർഥ് ചതുർവേധിയേയും അല്പസമയത്തേയ്ക്ക് നമ്മൾ മറക്കും. കാരണം അത്ര മനോഹരമായാണ് ആരാധ്യയുടെ നൃത്തം. സമ്മർ ഫംഗ് 2019 എന്ന പരിപാടിയിലാണ് ആരാധ്യ മിന്നും പ്രകടനം കൊണ്ട് ആരാധകരെ കൈയ്യിലെടുത്തത്.
പിങ്ക് ഫ്രോക്കിൽ സുപ്പർ ക്യൂട്ടായാണ് ആരാധ്യയെത്തിയത്. മകൾക്ക് പ്രോത്സാഹനവുമായി ഐശ്വര്യയും അഭഷേക് ബച്ചനും സ്റ്റേജിലുണ്ടായിരുന്നു
വിഡിയോ കാണാം