
ഡിയർ ചാത്തൻ
ഏബ്രിഡ് ഷൈൻ
എന്റെ ആദ്യ സിനിമ 1983 യിലെ കണ്ണൻ എന്ന കുട്ടിയടക്കം ഒരുപാട് കുട്ടിക്കഥാപാത്രങ്ങൾ എന്റെ മനസ്സിലുണ്ടെങ്കിലും പ്രിയപ്പെട്ട കുട്ടിയേതെന്നു ചോദിച്ചാൽ ഞാൻ അവസാനം ഇവനിൽ എത്തിച്ചേരും – കുട്ടിച്ചാത്തൻ! 1984 ലാണ് ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ റിലീസ് ചെയ്യുന്നത്. അതിന്റെ തൊട്ടുതലേ വർഷമാണ് എന്റെ സിനിമയിലെ കഥ സംഭവിക്കുന്നതെന്നത് മറ്റൊരു കൗതുകം!
മിടുക്കനായ, സുന്ദരനായ, കുസൃതിയായ സാധാരണ ഒരു ആൺകുട്ടിയാണ് ഒരുനോട്ടത്തിൽ കുട്ടിച്ചാത്തൻ. എന്നാൽ, മറ്റൊരു നോട്ടത്തിൽ അവൻ ഭൂമിയുടേതല്ലാത്ത സവിശേഷതളുള്ള അദ്ഭുതക്കുട്ടിയുമാണ്. അതായിരുന്നു അവന്റെ പ്രത്യേകത. എത്ര വലിയ ചിന്തയാണ് അക്കാലത്ത് കുട്ടിച്ചാത്തൻ എന്ന കഥാപാത്രത്തെ സംബന്ധിച്ച് ഉണ്ടായത്.
ചെറുപ്പത്തിൽ കണ്ടപ്പോഴും മുതിർന്നുകഴിഞ്ഞു കണ്ടപ്പോഴും അവനുണ്ടാക്കിയ കൗതുകത്തിന് മാറ്റമില്ല.

