
'രാജുവേട്ടന്റെ മോള് അല്ലേ, മുഖം കാണാൻ ഞങ്ങൾക്കും ആഗ്രഹം ഇല്ലേ'
കുടുംബവുമൊത്തുള്ള ചിത്രങ്ങൾ വിരളമായി മാത്രമാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുക. പ്രത്യേകിച്ചും മകൾ അലംകൃതയുടെ ചിത്രങ്ങൾ. അതിനാൽത്തന്നെ അലംകൃതക്ക് നിറയെ ആരാധകരുമുണ്ട്.
മലയാളികളുടെ പ്രിയങ്കരിയാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത. അല്ലിയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറ്. മകളുടെ ചിത്രം ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് വലിയ തോതിൽ ആഘോഷിക്കപ്പെടാറുമുണ്ട്.
ഇപ്പോഴിതാ വീടിനു പുറത്ത് മഴയിലേക്കു കൈകൾ നീട്ടി നിൽക്കുന്ന അല്ലിമോളുടെ ചിത്രമാണ് സുപ്രിയ പങ്കു വച്ചിരിക്കുന്നത്. പതിവുപോലെ ഇത്തവണയും അല്ലിയുടെ മുഖം കാണാനാകുന്നില്ല. പുറംതിരിഞ്ഞു നിൽക്കുന്ന അല്ലിയുടെ ചിത്രം ‘മഴ മഴ.. മഴ വന്നാല്‍…?’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തിരിക്കുന്നത്.
ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. "നിങ്ങൾ എന്താ കൊച്ചിന്റെ മുഖം കാണിക്കാതെ??? പറയു ചേച്ചി മുഖം കാണിച്ചൂടെ ഞങ്ങളുടെ രാജുവേട്ടന്റെ മോള് അല്ലേ ആ കൊച്ചിന്റെ മുഖം കാണാൻ ഞങ്ങൾക്കും ആഗ്രഹം ഇല്ലേ' എന്നാണ് ഒരു ആരാധികയുെട കമന്റ്.

