
നസ്രിയയ്ക്കും ഫഹദിനുമൊപ്പം ഒറിയോയെ കളിപ്പിച്ച് പൃഥ്വിയുടെ ആലി!
നസ്രിയയുടെ മടിയിലിരുന്ന് ഒറിയോയെ ഒന്നു തൊട്ടുനോക്കുകയാണ് പൃഥ്വിയുടെ ആലി. കളിയും ചിരിയുമായി നസ്രിയയ്ക്കും ഫഹദനുമൊപ്പം ഇരിക്കുന്ന അലംകൃതയുടെ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. നസ്രിയയുടെ പ്രിയപ്പെട്ട വളർത്തുനായയാണ് ഓറിയോ. ഫഹദ് നസ്രിയയ്ക്കും സമ്മാനം നൽകിയതാണ് ഒറിയോയെ.
ആദ്യ ചിത്രത്തിൽ ഫഹദിന്റെ കയ്യിലിരിക്കുന്ന ഒറിയോയെ പതിയെ തൊട്ടുനോക്കുന്ന ആലിയെ കാണാം. പിന്നെ നിലത്തിരുന്ന് ഓറിയോയ്ക്കും കൈകൊടുക്കുകയാണ് ആലിക്കുട്ടി.. നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന ആലിയുടെ ഒരു സൂപ്പർ ക്യൂട്ട് ചിത്രവും ഒപ്പമുണ്ട്.
നസ്രിയ്ക്കും ഫഹദനുമൊപ്പം വളരെ സന്തോഷവദിയായിരിക്കുന്ന ആലിയുടെ ചിത്രങ്ങൾ വളരെപ്പെട്ടന്നാണ് സോഷ്യൽ ലോകം ഏറ്റെടുത്തത്.
Summary : Alamkritha Prithiviraj with Nazriya and Fahad Fazil