
പാപ്പുവും കപ്പ് കേക്കും; ശരിക്കും ഇതിലേതാണ് കപ്പ് കേക്ക് എന്ന് അമൃത
പാപ്പുവിന് നിറയെ ആരാധകരാണ് സോഷ്യൽ ലോകത്ത്. പാട്ടുകാരി അമൃത സുരേഷും നടൻ ബാലയും മകളുടെ ചിത്രമോ വിഡിയോയോ പങ്കുവച്ചാൽ അതിന് ലഭിക്കുന്ന ലൈക്കുകൾ മാത്രം മതി പാപ്പുവിനോടുള്ള ആരാധകരുടെ ഇഷ്ടമറിയാൽ. പാപ്പുവും അമ്മയുമൊത്തുള്ള വിഡിയോകളും ചിത്രങ്ങളും വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ കുഞ്ഞു പാപ്പുവുന്റെ രണ്ടു ചിത്രങ്ങളാണ് അമൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നിൽ പാപ്പുവിനൊപ്പം ഒരു ചോക്ലെറ്റ് കപ്പ് കേക്കുമുണ്ട്. ശരിക്കും ഇതിലേതാണ് കപ്പ് കേക്ക് എന്നാണ് അമൃത ഈ ക്യൂട്ട് ചിത്രത്തിന് അടിക്കുറിപ്പിട്ടിരിക്കുന്നത്. ഒരു സംശയവുമില്ലാതെ ആരാധകർ പറയുന്നു പാപ്പുവാണ് ആ സ്വീറ്റ് കപ്പ് കേക്ക് എന്ന്. കപ്പ് കേക്കിനേക്കാൾ സ്വീറ്റാണ് പാപ്പു എന്നാണ് മറ്റൊരു കമന്റ്.
പാപ്പു പാസ്ത കഴിക്കുന്ന മറ്റൊരു ചിത്രവും അമൃത പോസ്റ്റ് ചെയതിട്ടുണ്ട്. 'Dinner date with my lady ❤️' എന്ന കുറിപ്പോടെയുള്ള ചിത്രത്തിനും നിറയെ ആരാധകരാണ്.
അമൃതയും ബാലയും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാറുമുണ്ട്.
Summary : Amritha Suresh post daughter Avanthika's photo