
ഈ മിടുക്കന്റെ 'കുളി ഡാൻസ്' കണ്ടാൽ ആരും ചുവടുവച്ചുപോകും
വീണത് വിദ്യയാക്കി കുളിയും ഒരു ഡാൻസ് ആക്കി ഇതാ ഒരു കൊച്ചുമിടുക്കൻ സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ വാരിക്കൂട്ടുകയാണ്. കുളിക്കാതിരിക്കാൻ ഓരോരോ കാരണങ്ങളുണ്ടാക്കുന്ന കൊച്ചുകൂട്ടുകാരേ ഈ മിടുക്കന്റെ 'കുളി–ഡാൻസ്' ഒന്നു കണ്ടുനോക്കൂ, ആർക്കായാലും തോന്നിപ്പോകും ഇങ്ങനെയാന്നു കുളിക്കാൻ.
കുളിയുമൊരു കലയാണെന്ന് തെളിയിച്ചിരിക്കുകയാണിവൻ. മനസു വെച്ചാൽ കുളിയും ക്രിയാത്മകമാക്കാം. സംശയമുണ്ടെങ്കിൽ ഈ കൊച്ചുമിടുക്കൻ അത് തെളിയിച്ചു തരും. വോയ്സ് ഓഫ് ദ പീപ്പിള്‍ എന്ന ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട വിഡിയോ വൈറലാകുകയാണ്.
നാലു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ മുഴുവന്‍ വലിയ ഊർജത്തോടെയാണ് ഈ കൊച്ചുമിടുക്കൻ നൃത്തം ചെയ്യുന്നത്. ഡാൻസിലുടനീളം കണ്ടംപററി സ്റ്റെപ്പുകളാണ്. അർമാദിച്ചുള്ള കുളിക്കിടയിൽ ഇടക്ക് തെന്നിവീഴുന്നുണ്ട്. പക്ഷേ അതൊന്നും കാര്യമാക്കാതെ വീണതു വിദ്യയാക്കി ഇരുന്നും നൃത്തം ചെയ്യുന്നുണ്ട്. തുടർന്ന് എഴുന്നേറ്റ് ഡാന്‍സ് തുടരുകയാണ് ബക്കറ്റും കപ്പും വെള്ളവും തോർത്തുമൊക്കെയാണ് പ്രോപ്പർട്ടീസ്.
വിഡിയോ കാണാം.

