
മഴപ്പെയ്ത്ത്, കുഞ്ഞുകണ്ണിലെ കൗതുകം ഒപ്പിയെടുത്ത വിഡിയോ
മഴയും മഴക്കാലവും ഏത് പ്രായത്തിലുള്ളവർക്കും എന്നും ഒരു കൗതുകം തന്നെയാണ്. ജനാലയ്ക്കിപ്പുറമിരുന്നു മഴകാണാത്തവരും മഴയത്തൊന്നു കളിക്കാത്തവരും ഉണ്ടാകില്ല, പ്രത്യകിച്ച് കുട്ടിക്കാലത്ത്. അമ്മയുടെ കണ്ണുവെട്ടിച്ച് മഴയത്തുള്ള ആ കളികളും കുസൃതിയുമെല്ലാം കുട്ടിക്കാലത്തെ മറക്കാനാക്കാത്ത മഴയോർമകളാണ്.
രണ്ടുവർഷമായി മഴക്കാലമെന്നത് കേരളത്തിന് കണ്ണീരോർമകളാണ്. പ്രളയം നാടിനെ കണ്ണീരിലാഴ്ത്തുമ്പോഴും നിറമുള്ള മുൻകാല മഴയോർമകൾ മലയാളികളുടെ മനസ്സിലിന്നും തങ്ങി നിൽപ്പുണ്ട്.
മഴയുടെ സൗന്ദര്യം ആസ്വദിക്കുന്ന ഒരു കുരുന്നിന്റെ മനോഹരമായൊരു വിഡിയോയാണിത്. ദാവി എന്ന കുഞ്ഞിന്റെ കണ്ണിലൂടെ മഴയുടെ ഭംഗി ഒപ്പിയെടുത്ത ഈ വിഡിയോ മനോഹരമാണ്.
കുഞ്ഞു ദാവിയുടെ മഴക്കാഴ്ച ആരംഭിക്കുന്നത് അവൻ ഉറക്കമുണരുന്നതോടെയാണ്. ജനാലയ്ക്കിപ്പുറത്തെ മഴ കൗതുകത്തോടെ നോക്കികാണുന്ന കുഞ്ഞ് മഴകണ്ടു കുളിക്കുന്നതും, മഴയുടെ ശബ്ദം കേട്ടുറങ്ങുന്നതുമൊക്കെ മനോഹരമായി ഇതിൽ ചേർത്തിരിക്കുന്നു.

