
തന്റെ കുഞ്ഞു രാജകുമാരന് പിറന്നാൾ ആശംസകളുമായി ദിവ്യ ഉണ്ണി
തന്റെ കൊച്ചു രാജകുമാരന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി. മകൻ അർജുന്റെ പതിനൊന്നാം പിറന്നാളിനാണ് ദിവ്യ മനോഹരമായ ചിത്രങ്ങളും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. എല്ലാ അനുഗ്രഹവും സന്തോഷവും എന്നും നിനക്കൊപ്പമുണ്ടാവട്ടെ എന്നാണ് ദിവ്യയുടെ മകനുള്ള ആശംസ.
കുടുംബസമേതം അമേരിക്കയിൽ താമസിക്കുകയാണ് നടി. ദിവ്യ വീണ്ടും അമ്മായാകാനുള്ള കാത്തിരിപ്പിലാണ്. വളക്കാപ്പിന്റെയും ക്രിസ്മസിന് നിറവയറോടെയുള്ള ആഘോഷത്തിന്റെയും ചിത്രങ്ങൾ താരം പങ്കുവച്ചതും വൈറലായിരുന്നു.
നൃത്തത്തിലും സോഷ്യൽ മീഡിയയിലും ദിവ്യ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. അടുത്തിടെയായിരുന്നു താരം മകള്‍ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷിച്ചത്.
Summary : Divya Unni post birthday wish to son Arjun