
പന്തുകൾക്കിടയിൽ ഒളിച്ച് ദുൽഖറിന്റെ അമീറക്കുട്ടി !
ദുൽഖറിന്റെ അമീറക്കുട്ടിക്ക് സോഷ്യൽ ലോകത്ത നിരവധി ആരാധകരുണ്ട്. മമ്മൂട്ടിയോടും ദുൽഖറിനോടുമുള്ള ഇഷ്ടം താര കുടുംബത്തിലെ ഇളമുറക്കാരിയായ മറിയം അമീറ സല്‍മാനോടും പ്രേക്ഷകർക്കുണ്ട്. മറിയത്തിന്റെ പുതിയ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുക.
ദുൽഖർ ഇത്തവണ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനും ധാരാളം ലൈക്കുകളും കമന്റുകളുമാണ്. പല നിറത്തിലുള്ള ബോളുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന മറിയത്തിന്റെ ഫോട്ടോയാണ് ഇത്തവണ ദുൽഖർ പോസ്റ്റ് െചയ്തത്. രണ്ടു കൈയ്യിലും ബോള്‍ പിടിച്ച് മുഖം മറച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
'M & ms There’s a Marie in there somewhere' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയതിരിക്കുന്നത്. കുഞ്ഞുമറിയവുമൊന്നിച്ചുള്ള മനോഹരമായ ചിത്രങ്ങൾ ഇടയ്ക്കിടെ ദുൽഖറും ഭാര്യ അമാലും പങ്കുവയ്ക്കാറുണ്ട്. 2017ലാണ് മറിയം അമീറ സല്‍മാൽ ജനിച്ചത്.