
‘ഇതാണോടീ ഞാൻ’ എന്ന് ജയസൂര്യ , ഇത് വേദയുടെ സൂപ്പർ ഹീറോയെന്ന് ഉണ്ണി മുകുന്ദൻ !
നടൻ ജയസൂര്യ തന്റേയും കുടുബത്തിന്റേയും വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളുമൊത്തുള്ള കുസൃതികളുടെ ചിത്രങ്ങളും വിഡിയോയും പങ്കുവയ്ക്കുക പതിവാണ്. ഇത്തവണ മകൾ വേദ വരച്ച തന്റെ ചിത്രമാണ് നടൻ പോസ്റ്റ് ചെയ്തത്.
ഇതാണോടി ഞാൻ..............😭😭😍😍😍❤️❤️❤️😘😘😘😘😘 എന്ന അടിക്കുറിപ്പോടെയാണ് തന്റെ രേഖാചിത്രം ജയസൂര്യ പങ്കുവച്ചത്. പടത്തിനൊപ്പം നിഷ്കളങ്കതയോടെ നിൽക്കുന്ന വേദയുമുണ്ട്.
ചിത്രത്തിന് പല നടീനടന്മാരും കമന്റുകളുമായെത്തിയിട്ടുണ്ട്. പാട്ടുകാരി രഞ്ജിനി ജോസും നടൻ ഉണ്ണി മുകുന്ദനും നടി ജോമോളുമൊക്കെ രസകരമായ കമന്റുകളുമായാണെത്തിയത്. വേദക്കുട്ടി വരച്ചിരിക്കുന്നത് പെർഫെക്റ്റ് ആണെന്നാണ് ആരാധകർ പറയുന്നത്. ശരിക്കും ജയസൂര്യ ഇങ്ങനെയാണെന്നും സിനിമയിൽ കാണുന്നത് മേക്കപ്പ്മാന്റെ കഴിവാണെന്നും വരെ തട്ടിവിട്ടിട്ടുണ്ട് ചില കമന്റിൽ.

