
‘കണ്ണാന കണ്ണേ...’ മനോഹര നൃത്തവുമായി അച്ഛന്മാരും പെണ്മക്കളും : വിഡിയോ
‘കണ്ണാന കണ്ണേ കണ്ണാന കണ്ണേ...’ എന്ന പാട്ടിനൊപ്പം അച്ഛന്മാർക്കൊപ്പം നൃത്തം വയ്ക്കുന്ന പെണ്മക്കളുടെ ഒരു മനോഹരമായ വിഡിയോയാണിത്. അച്ഛനും മക്കളും തമ്മിലുള്ള ആത്മബന്ധം കാണിച്ചുതന്ന ഈ ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന ഈ അച്ഛന്മാർക്കും പെൺകുഞ്ഞുങ്ങൾക്കും സമൂഹമാധ്യമത്തിൽ ഇപ്പോൾ നിറയെ ആരാധകരാണ്. അജിത് നായകനായ വിശ്വാസം എന്ന ചിത്രത്തിലെ ഈ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയതാണ്.
അച്ഛന്മാരുടേയും മക്കളുടെയും പെർഫോമൻസ് സൂപ്പർ ആയിട്ടുണ്ടെന്നും ഈ ഡാൻസ് കണ്ട് കണ്ണും ഹൃദയവും നിറഞ്ഞു എന്നുമൊക്കെയാണ് ഈ സൂപ്പർ വിഡിയോയ്ക്ക് കിട്ടുന്ന കമന്റുകൾ. വിഡിയോ വൈറലായെങ്കിലും എവിടെയാണ് ഇത് നടന്നതെന്നോ ആരൊക്കയാണ് ഇതിൽ പങ്കെടുത്തതെന്നോ വ്യക്തമല്ല. നിരവധി ലൈക്കുകളും കമന്റുകളുമായി ഈ അച്ഛന്മാരും മക്കളും സോഷ്യൽ ലോകത്ത് വൈറലാകുകയാണ്.
Summary : Kannana kanne-viral dance video

