
'യു നോ ഹൂ ഈസ് മൈ ഡാഡ്'; ക്യൂട്ട് ചിത്രം പങ്കുവച്ച് കെജിഎഫ് താരം യഷ്
കെജിഎഫ് താരം യഷിന്റെ കുഞ്ഞാവ ആയ്റ യഷ് സമൂഹമാധ്യമത്തിലും ആരാധകർക്കിടയിലും താരമാണ്. മകള്‍ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യയും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ഒരു മനോഹര ചിത്രം താരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. കെജിഎഫിലെ ഒരു ഹിറ്റ് ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന ക്യാപ്ഷൻ സഹിതമാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ആയ്റയും അച്ഛനും കലിപ്പ് ലുക്കിൽ നിൽക്കുന്ന ഈ ചിത്രം സൂപ്പർക്യൂട്ടാണ്.
My morning dose of happiness ❤️ എന്ന കുറുപ്പോടെ ആയ്റയുെട മറ്റൊരു മനോഹര ചിത്രവും യഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുഞ്ഞ് ആയ്റയെ തോളിലേറ്റി നിൽക്കുന്ന യഷിന്റെ ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു. Best form of workout!! 😍 എന്ന കുസൃതിനിറഞ്ഞ അടിക്കുറിപ്പുമുണ്ടായിരുന്നു ചിത്രത്തിന്.
2018 ഡിസംബറിലാണ് യഷിനും രാധികയ്ക്കും മകള്‍ ജനിച്ചത്. യഷ് മകള്‍ക്കൊപ്പം കളിക്കുന്ന ഒരു ചിത്രം രാധിക മെയ് അഞ്ചിന് പങ്കുവച്ചിരുന്നു. അടുത്ത കുഞ്ഞിനായി കാത്തിരിക്കുകയാണ് ആയ്റയുടെ അച്ഛനും അമ്മയും. ടെലിവിഷന്‍ പരമ്പരയായ നന്ദഗോകുലിന്റെ സെറ്റില്‍ വച്ചാണ് യഷും രാധികയും കണ്ടുമുട്ടുന്നത്. 2016ല്‍ ഇരുവരും വിവാഹിതരായി. 2008ല്‍ പുറത്തിറങ്ങിയ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.