
ആയ്റക്കുട്ടിയുടെ പിറന്നാൾ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ ലോകം !
കെജിഎഫ് താരം യഷിന്റെ മകളുടെ ഒന്നാം പിറന്നാളായിരുന്നു കളിഞ്ഞ ദിവസം. അച്ഛനേയും അമ്മയേയും പോലെ ആയ്റക്കുട്ടിയ്ക്കും നിറയെ ആരാധകരുണ്ട്. മകളുടെ പിറന്നാൾ കെങ്കേമമായി ആഘോഷിച്ചിരിക്കുകയാണ് യഷും കുടുംബവും.
കുഞ്ഞ് ആയ്റയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും രാധിക തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. പിങ്ക് ഫ്രോക്കിൽ ഒരു കുഞ്ഞു മാലാഖയെപ്പോലെ ആയ്റക്കുട്ടി പിറന്നാൾ ദിനത്തിൽ തിളങ്ങി. നൃത്തവും പാട്ടുമായി എല്ലാവരും തന്റെ ജന്മദിനം ആഘോഷിക്കുമ്പോഴും ആയ്റക്കുട്ടി ഒരു വഴക്കുമില്ലാതെ അച്ഛന്റേയും അമ്മയുടേയും കൈകളിലരുന്ന് എല്ലാം കാണുകയായിരുന്നു.
ആയ്റയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങൾ വളരെപ്പെട്ടെന്നു തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആയ്റയ്ക്ക് ഒരു കുഞ്ഞനുജൻ പിറന്നിട്ട് അധികനാളായില്ല. ആയ്റ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യയും പങ്കുവയ്ക്കാറുണ്ട്. ഇനി കുഞ്ഞാവയുടെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകർ.