
ആയ്റയ്ക്ക് കൂട്ടായി കുഞ്ഞനുജൻ; കെജിഎഫ് താരം യഷിന് ആൺകുഞ്ഞ്
കെജിഎഫ് താരം യഷിന്റെ കുഞ്ഞാവ ആയ്റ യഷ് സമൂഹമാധ്യമത്തിലും ആരാധകർക്കിടയിലും താരമാണ്. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു ആയ്റയുടെ അച്ഛനും അമ്മയും. ഇപ്പോഴിതാ ആയ്റയ്ക്ക് കൂട്ടായി കുഞ്ഞനുജനുമെത്തി എന്ന സന്തോഷവാർത്ത എത്തിയരിക്കുകയാണ്.
ആയ്റ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യയും പങ്കുവയ്ക്കാറുണ്ട്. ഇനി കുഞ്ഞാവയുടെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകർ. ആയ്റയും അച്ഛനും അമ്മയും ഒരുമിച്ച് ദീപാവലി ആശംസകൾ നേരുന്ന ഒരു മനോഹരമായ വിഡിയോ കഴിഞ്ഞ ദവസമണ് ഇവർ പങ്കുവച്ചത്. ആയ്റകകുട്ടിയുെട ആദ്യത്തെ ദീപാവലിയായിരുന്നു ഇത്.