
'എന്റെ ശക്തിയും ദൗർബല്യവും നീയാണ്' ; യഷിന്റെ കുറിപ്പ് വൈറൽ
താര ദമ്പതികളായ യഷിന്റേയും രാധിക പണ്ഡിറ്റിന്റേയും മകൾ ആയ്റയ്ക്ക് നിറയെ ആരാധകരാണ് സോഷ്യൽ ലോകത്ത്.
കെജിഎഫ് താരമായ യഷ് മകൾ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ആയ്റക്കുട്ടിയ്ക്ക് ഒന്നാം പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് യഷ്.
Being your dad has brought out the softer side in me! You are my strength, my weakness, my everything!
Happy Birthday my darling princess! 😘 I love you! എന്ന കുറിപ്പോടെ ആയ്റക്കുട്ടിയെ എടുത്തുകൊണ്ടു നിൽക്കുന്ന ഒരു സൂപ്പർ ക്യൂട്ട് ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് ഈ മാലാഖക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.
ആയ്റയ്ക്ക് ഒരു കുഞ്ഞനുജൻ പിറന്നിട്ട് അധികനാളായില്ല. ആയ്റ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യയും പങ്കുവയ്ക്കാറുണ്ട്. ഇനി കുഞ്ഞാവയുടെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകർ.