
തൂക്കിയെറിയാം പക്ഷേ തോൽപ്പിക്കാനാവില്ല: ചേട്ടന്മാരെ മുട്ടു കുത്തിച്ച കുട്ടി ഹീറോ !
മത്സരത്തിൽ ജയിക്കുക എന്നതിലല്ല കാര്യം അതിൽ പങ്കെടുക്കുകയും തന്നെക്കൊണ്ടാവും വിധം നന്നായി കളിക്കുക എന്നതിലാണ് കാര്യം. അങ്ങന കട്ടയ്ക്ക് െപാരുതി നിൽക്കുന്ന ഒരു കൊച്ചു മിടുക്കന്റെ കബടി കളിയുടെ വിഡിയോയാണിത്. തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള ചേട്ടന്മാർക്കൊപ്പമാണ് ആശാന്റെ കളി. എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടുള്ള അവന്റെ നിൽപ്പിപ്പ് ഒന്നു കാണേണ്ടതു തന്നെയാണ്.
വിഡിയോയുടെ അവസാനം ചേട്ടന്മാർ അവനെ തൂക്കിയെടുക്കുന്നുണ്ടെങ്കിലും പോരാടാൻ കാണിക്കുന്ന ചങ്കൂറ്റത്തിന് നൂറിൽ നൂറ് മാർക്ക് കൊടുത്തേ പറ്റൂ. പൊരുതി തോറ്റ ആ കുട്ടി ഹീറോയ്ക്ക് നിരവധി ആരാധകരാണിപ്പോൾ.
'തോൽക്കപെടും എന്നറിഞ്ഞിട്ടും അവൻ പോരാടാൻ കാണിക്കുന്ന ചങ്കൂറ്റം, ചങ്കുറപ്പ്, വീര്യം... അതാണ് ഹീറോയിസം... കട്ട ഹീറോയിസം😎💪🏻😎' എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ് ഈ മിടുക്കന്റെ കബടികളി.
Summary - Kid playing, Kabadi, Viral video Social media

