
അവൻ നൽകിയ ഒരു രൂപയ്ക്ക് ഒരു കോടിയുടെ വില; ഹൃദ്യം വിഡിയോ
കരുണ ചെയ്യാൻ പ്രായവും അവസ്ഥയുമൊന്നും തടസമല്ലെന്ന തെളിയിക്കുകയാണ് ഈ കുട്ടി. നൗഷാദിക്കയ്ക്ക് പിന്നാലെ കണ്ണുനിറയ്ക്കുകയാണ് ഇൗ കുഞ്ഞ്. ഒട്ടേറെ സമൂഹമാധ്യ പേജുകളിൽ പങ്കുവച്ചിരിക്കുന്ന ഇൗ വിഡിയോ കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ലെന്നാണ് ലഭിക്കുന്ന കമന്റുകൾ.
പ്രളയസഹായം തേടിയെത്തിയ സന്നദ്ധ പ്രവർത്തകർക്ക് തെരുവിലിരുന്ന സുഖമില്ലാത്ത കുട്ടി അവന്റെ ബാഗിൽ നിന്നും ഒരു രൂപ നൽകുന്നതാണ് വിഡിയോ. അവന്റെ സ്നേഹത്തിൽ ഹൃദയം നിറഞ്ഞ യുവാക്കൾ അവന് നോട്ട് നൽകിയപ്പോൾ അതുവാങ്ങാൻ കൂട്ടാക്കാതെ തിരിച്ചു കൊടുക്കുകയാണ് ഇൗ കുട്ടി.
സഞ്ചാരി എന്ന സമൂഹമാധ്യ പേജിലാണ് ഹൃദ്യമായ ഇൗ വിഡിയോ പങ്കുവച്ചിരിക്കുന്നത്. അവൻ നൽകിയ ഒരു രൂപയ്ക്ക് ഒരു കോടിയുടെ വിലയുണ്ടെന്ന് സ്നേഹത്തോടെ കുറിക്കുകയാണ് മലയാളി.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിഡിയോ കാണാം.

