
സ്കൂളിലെ ചെറിയ കുട്ടി, പക്ഷേ പ്രതിജ്ഞ ചൊല്ലലിൽ മിടുമിടുക്കി : വിഡിയോ
സ്കൂളുകളിൽ എല്ലാ ദിവസവും കാണും അസംബ്ലിയും അതിനോട് അനുബന്ധിച്ച് പ്രതിജ്ഞ ചൊല്ലലും. സാധാരണ സ്കൂൾ ലീഡറോ ഏതെങ്കിലും മുതിർന്ന ക്ലാസിലെ കുട്ടിയോ ആയിരിക്കും മറ്റുള്ളവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കാറ്. എന്നാൽ ഒരു കുഞ്ഞിക്കുട്ടി പ്ലഡ്ജ് ചൊല്ലിക്കൊടുക്കുന്ന ഒരു വിഡിയോയാണിത്. തെറ്റിക്കാതെ വളരെ സ്ഫുടതയോടെ ഇംഗ്ലീഷിലാണ് ഈ കൊച്ചുമിടുക്കിയുടെ പ്രതിജ്ഞ ചൊല്ലൽ.
സ്കൂളിലെ ഏറ്റവും ചെറിയ കുട്ടിയാണത്രേ ഈ കുഞ്ഞ്. മൈക്കുമായി ടീച്ചറും അരികിലുണ്ട്. കൈ നീട്ടിപിടിച്ച് യാതൊരു സഭാക്കമ്പവുമില്ലാതെയുള്ള ഈ മിടുക്കിയുടെ വിഡിയോ വളരെപ്പെട്ടന്നു തന്നെ വൈറലായി. നിരവധി ആളുകൾ ആ കുഞ്ഞിനേയും ടീച്ചറിനേയും അഭിന്ദിച്ചുകൊണ്ട് വിഡിയോയ്ക്ക് താഴെ കമന്റുകള്‍ ചെയ്യുന്നുണ്ട്. ഈ കുഞ്ഞിന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.
വിഡിയോ കാണാം.

