
'ശ്ശോ, എന്നെക്കൊണ്ട് വയ്യ' പാട്ടിനൊപ്പം തകർപ്പൻ ഡയലോഗുമായി കുറുമ്പി: വിഡിയോ
'കണ്ണാനേ കണ്ണേ കണ്ണാനേ കണ്ണേ...' ഒരു കൈയിൽ മൈക്കും മറുകൈയ്യാൽ താളമിട്ട് ഒരു കുട്ടിപ്പാട്ടുകാരി മതിമറന്നങ്ങ് പാടുകയാണ്. പാട്ടും അതു കഴിഞ്ഞുള്ള തകർപ്പൻ ഡയലോഗുമായി ഒരു കുറുമ്പി ആസ്വാദകരുടെ ഹൃദയത്തിലേയ്ക്ക് ഓടിക്കയറിയിരിക്കുകയാണ്.
സ്വയം മറന്നുള്ള ആ പാട്ട് കേട്ടിട്ട് വീട്ടിലുള്ളവരുടെ ചിരിയും അഭിന്ദനവും കേട്ടതോടെ പാട്ടുകാരിക്കു നാണമായി. മൈക്ക് മടിയിൽ വച്ചിട്ട ഇരുകൈകളും കൊണ്ടു മുഖം മറച്ചുള്ള ആ കുണുങ്ങിച്ചിരി സൂപ്പർ ക്യൂട്ടാണ്. 'ശ്ശോ, എന്നെക്കൊണ്ട് വയ്യ' എന്ന അവസാനത്തെ തകർപ്പൻ ഡയലോഗ് കൂടെയായപ്പോൾ കുഞ്ഞാവ ആങ്ങ് ഹിറ്റായി എന്നു പറഞ്ഞാൽ മതി.
ആ ഒറ്റ ഡയലോഗ് കൊണ്ട് നിരവധി ഇഷ്ടങ്ങള്‍ വാരിക്കൂട്ടുകയാണ് ഈ കുട്ടിപ്പാട്ടുകാരി. ഏതായാലും പാട്ടുകാരിക്ക് അഭിന്ദനപ്രവാഹമാണ് സോഷ്യൽ ലോകത്ത്. 'ഭാവിയിലെ ജാനകിയമ്മയോ ചിത്ര ചേച്ചിയോ ആയിത്തീരട്ടെ' എന്ന ആശംസയും കിട്ടി. അജിത് നായകനായ വിശ്വാസം എന്ന തമിഴ് സിനിമയിലെ പാട്ടാണിത്

