
പഠിക്കുന്നത് ഓർമയിൽ നിൽക്കുന്നില്ലേ? ഇതാ സൂപ്പർ ടിപ്സ്; വിഡിയോ
സ്കൂളിൽ പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കാനിരിക്കുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്. ചില മക്കൾക്ക് നിസാരമായ കാര്യം പോലും പലതവണ പറഞ്ഞു കൊടുത്താലും ഓർമയിൽ നിൽക്കില്ല. ചിലർക്ക് സ്പെല്ലിങ് പഠിക്കാനാകും പാട്. കടുകട്ടിയുള്ള വാക്കുകൾ ഇപ്പോൾ ചെറിയ ക്ലാസുകളിൽ പോലും പഠിക്കാനുമുണ്ട്. എങ്ങനെയൊക്കെ പഠിച്ചാലും അവ തെറ്റിപ്പോകുന്നത് സ്വാഭാവികമാണ്. കുട്ടികളിലെ ഈ പ്രശ്നം പരിഹരിക്കാൻ ചില സൂപ്പർ ടിപ്സുകളുമായെത്തുകയാണ് ലക്ഷ്മി ഗിരിഷ് കുറുപ്പ്് എന്ന യുവതി.
കുട്ടികളിൽ ഓർമക്കുറവ് എന്ന കാര്യം ഇല്ലെന്നും ശ്രദ്ധക്കുറവും ആ വിഷയത്തോടുള്ള താല്പര്യക്കുറവുമാകാം ഇത്. കുട്ടികളിലെ ഈ ശ്രദ്ധക്കുറവും ഓർമക്കുറവ് എന്ന് നമ്മൾ പറയുന്ന പ്രശ്നവും പരിഹരിക്കാനുമായി ചില കിടിലൻ ടിപ്സാണ് ലക്ഷ്മി ഈ വിഡിയോയിലൂടെ പറയുന്നത്. ടുകട്ടിവാക്കുകൾ പഠിക്കാനും ഓർമയിൽ നിൽക്കാനും ഈ സിംപിൾ ടെക്നിക്ക് മക്കളെ പഠിപ്പിക്കാം.
വിഡിയോ കാണാം

