
പിറന്നാള്‍ പാർട്ടിയിൽ താരമായി കുഞ്ഞു വർധാൻ; ചിത്രങ്ങൾ കാണാം
നടി പൂർണിമ, അനുജത്തി പ്രിയയുടെ മകന്റെ പിറന്നാൾ ദിനത്തിൽ ഒരു ക്യൂട്ട് ചിത്രവും ആശംസയും പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞു വർധാനെ ഇറുകെ പുണർന്നു നിൽക്കുന്ന പൂർണിമയുടെ ആ ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. വർധാനെ മടിയിൽ വച്ചിരിക്കുന്ന ഒരു ചിത്രം ഇന്ദ്രജിത്തും പങ്കുവച്ചിരുന്നു.
നടി പ്രിയാ മോഹന്റെയും നിഹാൽ പിള്ളയുടെയും ആദ്യത്തെ കുട്ടിയാണ് വർധാൻ.
വർധാന്റെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലായിരുന്നു. കുഞ്ഞു വർധാനുമൊന്നിച്ചുള്ള പൂർണിമയുടേയും ഇന്ദ്രജിത്തിന്റേയും ചിത്രങ്ങളുമുണ്ട്. മല്ലിക സുകുമാരനും നടിയും സംവിധായികയുമായ ഗീതു മോഹൻദാസും മകൾ ആരാധനയും പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിരുന്നു.
.പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പിന്നാലെ ഇവരുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തിയത് താരകുടുംബം ആഘോഷമാക്കിയിരുന്നു. വർധാന് ജനിച്ച സന്തോഷം ആരാധകരെ അറിയിച്ചത് പൂര്‍ണിമയും ഇന്ദ്രജിത്തുമാണ്