
'ഞങ്ങളുടെ റെയിൻബോ ബേബി'; വർധാന്റെ ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ
'വർധാന് ഞങ്ങളുടെ റെയിൻബോ ബേബി, കൊടുങ്കാറ്റിനും പ്രക്ഷുബ്ധമായ സമയത്തിനും ശേഷം വരുന്ന ആ മഴവില്ലിൽ നിന്നാണ് ആ പേര് വന്നത്.
അത്തരം സാഹചര്യങ്ങളിലൂടെ കടന്നു വന്ന അമ്മമാരേ നിങ്ങൾക്കായി ഒരു റെയിൻബോ ബേബി കാത്തിരിക്കുന്നു, അതുകൊണ്ട് പോസിറ്റീവും സ്ട്രോങും ആയിരിക്കുക. അനിയത്തി പ്രിയ മോഹന്റ മകൻ വർധാനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പൂർണിമ കുറിച്ചതാണിത്.
പൂർണിമയുടെ മക്കളായ പ്രർഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പം കുറുമ്പുകാട്ടിയിരിക്കുന്ന വർധാന്റെ ചിത്രത്തിന് നിരവധി ലൈക്കുകളാണ്. കൂടാതെ അമ്മയ്ക്കും അച്ഛനുമൊപ്പവും പൂർണിമയ്ക്കും ഇന്ദ്രജിത്തിനൊപ്പവുമുള്ള വർധാന്റെ ചിത്രങ്ങളുമുണ്ട്.
പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ശേഷം ഇവരുടെ കുടുബത്തിലെത്തിയ കുഞ്ഞതിഥിയുടെ വിശേഷങ്ങൾ പൂർണിമ പോസ്റ്റ് ചെയ്യാറുണ്ട്. കുഞ്ഞുവർധാന്റെ ഒന്നാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലായിരുന്നു.