
അച്ഛനുമൊന്നിച്ചുള്ള ചിത്രങ്ങളുമായി പ്രാർഥന; ആ ഭാവം സൂപ്പറെന്ന് കമന്റുകൾ
നടൻ ഇന്ദ്രജിത്തും ഭാര്യ പൂർണിമയും സൂപ്പർ ജോഡി എന്നതിലേക്കാളുപരി പ്രർഥനയുടേയും നക്ഷത്രയുടേയും സൂപ്പർ മാതാപിതാക്കൾ കൂടെയാണ്. അവർ പങ്കുവയ്ക്കുന്ന മക്കളുമൊത്തുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അതിനു തെളിവാണ്. അതുപോലെ പ്രാർഥനയും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ തങ്ങളുടെ സുന്ദര നിമിഷങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അച്ഛനുമൊന്നിച്ചുള്ള ചില തകർപ്പൻ ചിത്രങ്ങളാണ് പ്രാർഥന പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനും മകളുമൊന്നിച്ചുള്ള ഈ കുറുമ്പ് ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ്. അച്ഛനെ കെട്ടിപിടിച്ചു നിൽക്കുന്ന മകളുടെ ഈ ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്. മകളുടെ കവിളിൽ സ്നേഹത്തോടെ ഉമ്മവയ്ക്കുന്ന ഇന്ദ്രജിത്തിനേയും കാണാം. ഒരു ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ മുഖഭാവമാണ് ക്ലാസ്. ആ ചിത്രത്തിൽ ഇന്ദ്രജിത്ത് അമേരിക്കൻ കൊമേഡിയനും നടനുമായ ജിമ്മി ഫാലനെ പോലെയുണ്ടെന്നാണ് ഒരാളുടെ കമന്റ്.

