
അടങ്ങിയിരിക്ക് പെരുമ്പാമ്പേ, ഞാൻ ഈ കാർട്ടൂൺ ഒന്നു കണ്ടോട്ടെ!
ഒരു പാമ്പ് വഴിയിൽ കിടക്കുന്നതു കണ്ടാല്‍ പോലും പേടിക്കുന്നവരാണ് പലരും. അതിനേക്കാൾ ഭയപ്പെടുത്തുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന കൊച്ചുകുഞ്ഞിനു മേൽ ചുറ്റിപ്പിണയുന്ന പെരുമ്പാമ്പുകൾ.
പാമ്പുകൾ ദേഹമാകെ ചുറ്റിയിട്ടും പെൺകുട്ടി അനങ്ങാതെ കാർട്ടൂൺ കണ്ടുകൊണ്ട് കിടക്കുകയാണ്. ഇടക്കെപ്പൊഴോ വിഡിയോ കാണുന്നതിന് തടസമായപ്പോൾ കൈകൊണ്ട് മാറ്റിവെയ്ക്കുന്നുണ്ട്. എന്നാൽ കാഴ്ച മാറുന്നതേ ഇല്ല.
ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലാണ് സംഭവം. മഹാറാണി എന്ന പെൺകുട്ടിയുടെ ശരീരത്തിനു ചുറ്റുമാണ് ആറ് പെരുമ്പാമ്പുകൾ ഇഴഞ്ഞത്.