
മക്കളെ കൈകാര്യം ചെയ്യാൻ മസിൽ വേണം; ശില്പയുടെ വര്‍ക്കൗട്ട് വൈറൽ
തങ്ങളുടെ ശരീരഭംഗി കാത്തുസൂക്ഷിക്കുന്നതിൽ താരങ്ങൾ കഠിനമായി അധ്വാനിക്കുന്നവരാണ്. ഇതിൽ ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ പേര് എടുത്തു പറയേണ്ടത് തന്നെയാണ്. ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ താരം പാലിക്കുന്ന നിഷ്ഠ പ്രശസ്തമാണ്. ആറുവയസ്സുകാരന്റെ അമ്മയാണ് ശില്പയെന്ന് ആരും പറയില്ല എന്നാണു ബോളിവുഡിലെ അടക്കം പറച്ചില്.
മകൻ വിയാനെ മടിയിൽ വച്ചുള്ള ശില്പയുടെ വര്‍ക്കൗട്ടിന്റെ വീഡിയോ വൈറലാകുകയാണ്. വിയാനെ മടിയിൽ ഇരുത്തി കൂളായാണ് ശില്പയുടെ പരിശീലനം. " കുട്ടികളെ കൈകാര്യം ചെയ്യാൻ നല്ല കരുത്തും മസിലും വേണം, പ്രത്യേകിച്ച് ആൺകുട്ടികളെ. താൻ പറഞ്ഞത് എല്ലാ അമ്മമാർക്കും മനസിലാകുമെന്നും, എങ്കിലും ഓരോ നിമിഷവും താൻ ആസ്വദിക്കുന്നുമെന്നുമാണ് വിഡിയോയ്ക്ക് താഴെ ശില്പ കുറിച്ചിരിക്കുന്നത്.
വിയാന്റെ കുസൃതി വിഡിയോകൾ ശില്പ ഇടയ്ക്ക് പങ്കുവയ്ക്കാറണ്ട്. ടിവിയിൽ ബാഹുബലി സിനിമ കണ്ടുകൊണ്ട് നായകനെ അനുകരിക്കുന്ന മകന്റെ രസകരമായ ഒരു വിഡയോ ശില്പ മുൻപ് പോസ്റ്റ് ചെയ്തിരുന്നു.

