
ഒന്നും പറയാനില്ല! റിമിയല്ലേ ആന്റി, കിയാരക്കുട്ടി വേറെ ലെവലാണ്
റിമി ടോമിയും കിയാരക്കുട്ടിയും വീണ്ടുമെത്തിയിരിക്കുയാണ്... ഇത്തവണ ഒരു ക്യൂട്ട് വിഡിയോയുമായാണ് റിമി കൊച്ചമ്മയും കിയാരയും തരംഗമായത്. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടേയും നടി മുക്തയുടേയും മകളാണ് കിയാര. ആന്റിയ്ക്കൊപ്പം കളിചിരിയോടെ കാറിൽ സഞ്ചരിക്കുന്ന കിയാരയാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുന്നത്. റിമി വാത്സല്യത്തോടെ കിയാരയ്ക്ക് മുത്തം കൊടുക്കുന്നതും ലാളിക്കുന്നതും വിഡിയോയിൽ കാണാം.
ഇതിന് മുൻപ് "ഒന്നു വരാമോ ഈശോയേ...മേലേ മാനത്തെ ഈശോയേ" എന്ന പാട്ടുപാടി കിയാര താരമായിരുന്നു. അന്ന് റിമി ടോമിയെപ്പോലും അമ്പരപ്പിച്ചിരുന്നു ഈ കുരുന്ന്.മൈക്ക് വാങ്ങി കുഞ്ഞ് താളത്തിൽ പാടിയതോടെ പാട്ടുകേട്ടിരുന്ന റിമി കൊച്ചമ്മ താടിക്കു കയ്യും കൊടുത്ത് ഇരുന്നു പോയി. യാതൊരു സഭാകമ്പവുമില്ലാതെ സകലരേയും പാട്ടു പാടി കയ്യിലെടുക്കുന്ന റിമിയുടെ ഇരിപ്പ് കണ്ടാൽ അറിയാം കുഞ്ഞുവാവയുടെ പാട്ടിന്റ റേയ്ഞ്ച്.
ഗായിക റിമി ടോമിയും കുസൃതിക്കുട്ടി കിയാരയും ഒരുമിച്ചുള്ള ഈ ക്യൂട്ട് വിഡിയോയാണ് ഇപ്പോൾ സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്. കൺമണിയെന്ന് സ്നേഹപൂർവ്വം വിളിക്കുന്ന കിയാര റിമിയ്ക്ക് സ്വന്തം മകളെപ്പോലെയാണ്. ഏതായാലും ഈ കുഞ്ഞുതാരവും വീട്ടിലെ താരങ്ങള്‍ക്കൊപ്പം തിളങ്ങുകയാണ്.
വിഡിയോ കാണാം
Summary: Rimi Tomy, Kiyara, Viral Video

