
മോഹമുന്തിരി’യുമായി സായുക്കുട്ടിയും മാളുമ്മയും: വിഡിയോ വൈറൽ
ഗായിക സിതാരയുടെ മകൾ സായു വീണ്ടുമൊരു തകർപ്പൻ വിഡിയോയുമായി എത്തിയിരിക്കുകയാണ്. ‘മധുരരാജ’യിലെ ‘മോഹമുന്തിരി...’ എന്നാരംഭിക്കുന്ന പാട്ടുപാടാൻ സായുക്കുട്ടിക്ക് കൂട്ടായി ഗായിക അഭയ ഹിരൺമയിയുമുണ്ട്. മാളുമ്മയും കുട്ടിയും ഒരു പാട്ടു പാടാൻ പോകുന്നുവെന്നു പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്.
സിതാര പാടി ഹിറ്റാക്കിയ ‘മോഹമുന്തിരി...’ സായുക്കുട്ടി വളരെ ക്യൂട്ടായാണ് പാടിയിരിക്കുന്നത്. . അഭയയാണ് ഇരുവരും പാടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും മാളുമ്മയും കുട്ടിയും എന്നാണ് വിഡിയോയ്ക്ക് അടിക്കുറിപ്പിട്ടിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറിന്റെ മകൾ സാവൻ ഋതു എന്ന സായു അമ്മയെപ്പോലെ ഒരു കുഞ്ഞു താരമാണ്. സിതാര സായുവിന്റെ പാട്ടും വിശേഷങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. അമ്മയോടൊപ്പം പാടുന്ന സായുവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
‘മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍’ എന്ന ചിത്രത്തിലെ, ‘കണ്കള് നീയേ കാട്രും നീയേ’ എന്ന ഗാനത്തിന്റെ അതിമനോഹരമായ ഒരു കവര്‍ വേര്‍ഷനിലൂടെയാണ് സിതാരയോടൊപ്പം സായു ആദ്യം സംഗീത പ്രേമികൾക്ക് മുന്നിൽ എത്തിയത്.
Summary : Savan Rithu and Abhaya Hiranmayi video
വിഡിയോ കാണാം.

