
അച്ഛനും അമ്മയ്ക്കും കേക്കുണ്ടാക്കി നിഷക്കുട്ടി; സന്തോഷം പങ്കുവച്ച് സണ്ണി ലിയോൺ
മകളുടെ ഒാരോ വളർച്ചയും വിശേഷങ്ങളുമൊക്കെ സണ്ണി ലിയോൺ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സണ്ണിയുടേയും ഡാനിയൽ വെബ്ബറിന്റേയും വിവാഹ വാർഷികം. കുടംബസമേതം വിവാഹ വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ സണ്ണി പങ്കുവച്ചിരുന്നു. ആ ആഘോഷത്തിലെ ഏറ്റവും മനോഹരമായ കാര്യം സണ്ണി ചിത്രത്തോടുള്ള കുറിപ്പിൽ പറയുന്നുണ്ട്. അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷികത്തിനുള്ള സൂപ്പർ കേക്ക് ഉണ്ടാക്കിയത് കുഞ്ഞു നിഷയാണത്രേ.
അച്ഛന്റേയും അമ്മയുടേയും കൈപിടിച്ച് ആ കേക്കിനു മുന്നിൽ നിൽക്കുന്ന ക്യൂട്ട് നിഷയുടെ ചിത്രത്തിനാണ് ആരാധകരേറെയുള്ളത്.
സണ്ണി ലിയോൺ ആരാധകർക്ക് പ്രിയങ്കരിയാവുന്നത് അവർ ജീവിതത്തിൽ എടുത്ത ചില നിലപാടുകൾ കൊണ്ടു കൂടെയാണ്.
2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും നിഷയെന്ന 21 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ദത്തെടുക്കുന്നത്. മുൻപ് ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാൻ അപേക്ഷ നൽകിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.
നിഷയെക്കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ട് ആൺകുട്ടികളും സണ്ണി, ഡാനിയൽ ദമ്പതികൾക്കുണ്ട്. അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നിങ്ങനെയാണ് കുഞ്ഞോമനകൾക്ക് സണ്ണി പേരിട്ടിരിക്കുന്നത്.

