
എന്റെ അച്ഛൻ കിങ് ആണ്: തൈമൂർ
തൈമൂറിന്റെ അച്ഛൻ സെയ്ഫ് അലി ഖാൻ ഒരു രാജകുമാരനാണന്ന കാര്യം എല്ലാവർക്കും അറിയാം. മൻസൂർ അലി ഖാൻ പട്ടൗഡിയുടെ മകനായ സെയ്ഫ് പട്ടൗഡിലെ നവാബാണല്ലോ. എന്നാൽ ഇളമുറക്കാരനായ തൈമൂർ അത് ലോകത്തോട് ഒന്നുകൂടെ വിളിച്ചു പറയുകയണ്. തന്റെ അച്ഛൻ ഒരു രാജാവാണെന്ന്. പട്ടൗഡിലെ കുഞ്ഞ് നവാബായ തൈമൂർ പറയുന്നു 'എന്റെ അച്ഛൻ കിങ് ആണെന്ന്.
കഴിഞ്ഞ ദിവസം മുബൈയിൽ വീട്ടിനു പുറത്ത് സെയ്ഫിനും കരീനയ്ക്കും നാനിക്കുമൊപ്പം കണ്ട കുഞ്ഞ് തൈമൂറിന്റെ ഉടുപ്പുനിറയെ അച്ഛനോടുള്ള സ്നേഹമായിരുന്നു. നാനിയുടെ കൈപിടിച്ച് നടന്ന തൈമൂറിന്റെ ട്രാക്ക് സ്യൂട്ടിൽ നിറയെ "My Dad Is King" എന്ന വാചകങ്ങളായിരുന്ന, കൂട്ടിന് 'ലയൺ സിമ്പ'യുടെ പടവുമുണ്ട്.
പതിവുപോലെ അവിടെ കണ്ട ആരാധകരെയൊക്കെ കൈ വീശി കാട്ടി സൂപ്പർക്യൂട്ടായാണ് തൈമൂർ എത്തിയത്. മിക്ക താരങ്ങളുടേയും കുട്ടികൾക്കൊക്കെ നിറയെ ആരാധകരാണെങ്കിലും തൈമൂർ അവരെയൊക്കെ കവച്ചുവയ്ക്കും. അച്ഛനേയും അമ്മയേയും പോലെ ഫാൻസ് ക്ലബ് ഒക്കെയുള്ള വല്യ കക്ഷിയാ ഈ കുട്ടിത്താരം. തൈമൂറിന്റെ അന്നന്നത്തെ വിശേഷങ്ങൾ ആ ഫാൻസ് പേജുകളിലൂടെ വന്നുകൊണ്ടേയിരിക്കും. വെറും രണ്ട് വയസ്സേയുള്ളൂവെങ്കിലും തൈമൂറിനെ ചുറ്റിപ്പറ്റി ഒരു കൂട്ടം പാപ്പരാസികള്‍ എപ്പോഴുമുണ്ട്.

