
പഠിക്കാതിരുന്നാൽ നായ പിടിക്കും, സൂപ്പർ വിദ്യയ്ക്ക് കയ്യടിച്ച് മാതാപിതാക്കൾ
കണ്ണു തെറ്റിയാൽ ഹോംവർക് ചെയ്യാതെ കളിക്കാൻ ഓടുന്ന വിരുതൻന്മാരെ പൂട്ടാൻ പുതിയ വിദ്യയുമായി എത്തിയിരിക്കുകയാണ് ചൈനകാരൻ ആയ ഒരു പിതാവ്. സൗത്ത് വെസ്റ്റ് ചൈനയിലെ ആ അച്ഛന് തന്റെ മകളെ ഹോംവർക് ചെയ്യിക്കാൻ കണ്ടുപിടിച്ച സൂത്രവിദ്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
മകൾ ഹോംവർക്ക് ചെയ്യുന്നതിനിടയിൽ ഫോൺ നോക്കാൻ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ തന്റെ വളർത്തുനായയെ കാവൽ ഏല്പിച്ചിരിക്കുകയാണ് പിതാവ്. പട്ടിയാകട്ടെ കുട്ടി എഴുതുന്ന മേശയിലേക്കു മുൻകാലുകൾ കയറ്റിവച്ചു സശ്രദ്ധം നിൽക്കുന്നു. കുട്ടിയുടെ പഠനം മോണിറ്റർ ചെയ്യാൻ പട്ടിക്ക് പ്രത്യേകം പരിശീലനം നൽകിയതായി കുട്ടിയുടെ പിതാവ് പറയുന്നു.
സ്ഥിരമായി പഠനത്തിൽ ഉഴപ്പിയ മകളെ നേരെയാക്കാൻ പതിനെട്ടടവും പ്രയോഗിച്ചു തോറ്റപ്പോഴാണ് ഈ വഴി കണ്ടുപിടിച്ചതത്രെ. വിഡിയോ വൈറൽ ആയതോടെ ചൈനയിലെ പല മാതാപിതാക്കളും മക്കളുടെ പഠനത്തിന് കാവൽ നിൽക്കാൻ വളർത്തു മൃഗങ്ങളെ ഉപയോഗിച്ചു തുടങ്ങി കഴിഞ്ഞു. കുട്ടികളുടെ പഠനം ശ്രദ്ധിക്കാൻ പട്ടികളേയും പൂച്ചകളേയുമൊക്കെ പരിശീലിപ്പിക്കുകയാണ് ചൈനീസ് മാതാപിതാക്കള്‍
വിഡിയോ കാണാം

