
വലുതാകുമ്പോൾ ആരാകണം; മോഹം പറഞ്ഞ് രണ്ട് മിടുക്കിക്കുട്ടികൾ
കുട്ടികളോട് വലുതാകുമ്പോൾ ആരാകണമെന്ന് ചോദിച്ചാൽ പോലീസ്, ഡോക്ടർ, എയർ ഹോസ്റ്റസ് എന്നിങ്ങനെ ചറപറാന്നായിരിക്കും ഉത്തരങ്ങൾ വരിക. എല്ലാ കുട്ടികളുടേയും മനസ്സിൽ കാണും വളർന്നു വലുതാകുമ്പോൾ ഇന്ന ആളാകണമെന്ന മോഹം. ചിലപ്പോൾ ഒന്നിൽ കൂടുതൽ ആഗ്രഹങ്ങളും കാണും ഇവരുടെ ഉള്ളിൽ. അതുപോലെ സ്വപ്നങ്ങളുള്ള രണ്ട് മിടുക്കിക്കുട്ടികളുടെ വിഡിയോയാണിത്.
ബിഗിൽ എന്ന സിനിമയിയിലെ സിംഗപ്പെണ്ണേ എന്ന പാട്ടിലൂടെ അഭിയ മരിയ സെബാസ്റ്റന്റേയും എയ്ബൽ തെരേസ സെബാസ്റ്റന്റേയും ഇഷ്ടങ്ങളാണ് കാണിക്കുന്നത്. പോലീസും എയർ ഹോസ്റ്റസും ഷെഫും നഴ്സുമൊക്കെയായി തകർത്ത് അഭിനയിക്കുകയാണീ സഹോദരിമാർ.
ആലപ്പുഴയിൽ തണ്ണീർമുക്കം ബണ്ട്, ഹൗസ് ബോട്ട് ടെർമിനൽ, സഹൃദയ ഹോസ്പിറ്റൽ, ഒരു ഷോപ്പിംഗ് കോംപ്ലസ് എന്നിവിടങ്ങളിലായാണ് ഈ മനോഹരമായ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അഭി ജെയിംസ് വിഡിയോ ഡയറക്ട് ചെയ്തിരിക്കുന്നു. ഇതിലെ കുട്ടികളുടെ കോസ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത് അവരുടെ അമ്മ സുവർണയാണ്. അഞ്ച് വ്യത്യസ്ത വേഷങ്ങളിൽ ആണ് കുട്ടികൾ ഈ അഞ്ച് മിനിട്ടിൽ വരുന്നത്. എബിയുടേയും സുവർണയുടേയും മക്കളായ ഇവർ ആലപ്പുഴ കാർമൽ അക്കാദമി സ്കൂളിൽ രണ്ടാം ക്ലാസിലും യു കെജിയിലുമാണ് പഠിക്കുന്നത്.

