
പാവങ്ങൾക്കിങ്ങനെ സൗന്ദര്യം തരരുതേ; വൈറലായി ഈ കുട്ടിയും വിഡിയോയും
‘യോഹന്നാന്റെ വേഷമോ തന്നില്ല. യേശുക്രിസ്തുവാകാൻ ഒന്നരമാസം പട്ടിണി കിടന്ന് വയറൊട്ടിച്ച് വന്നപ്പോൾ എല്ലാരും കൂടി കുന്തം പിടിപ്പിച്ച് എന്നെ ഭടനാക്കി..’ ഇങ്ങനെ തുടങ്ങി ഒട്ടേറെ പരിഭവങ്ങളും പരാതികളുമായി ചിരി നിറയ്ക്കുകയാണ് ഇൗ കുഞ്ഞ് താരം. വേഷവിധാനങ്ങളോടെ പ്രായത്തിന്റെ കുസൃതിയും ഒളിപ്പിച്ച ഇൗ ടിക്ടോക് വിഡിയോ ഒരായിരം തവണ കണ്ടാലും മടുപ്പ് തോന്നില്ലെന്നാണ് കമന്റുകൾ.
‘പാവങ്ങൾക്കിങ്ങനെ സൗന്ദര്യം തരരുതേ’ എന്ന കൽപ്പനയുടെ ഹിറ്റ് ഡയലോഗ് അതെ ഭാവത്തിൽ പ്രായത്തിന്റെ കുസൃതിയുടെ ഇൗ കുഞ്ഞ് അവതരിപ്പിച്ചപ്പോൾ നിറകയ്യടിയോടെ പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയ. വിഡിയോ കാണാം.

