കുഞ്ഞുങ്ങൾക്ക് ഒരു കാരണവശാലും ഈ ഭക്ഷണങ്ങൾ കൊടുക്കരുത്!

നവജാത ശിശുക്കളുടെയും പിഞ്ചു കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിൽ അനാവശ്യ ഉത്കണ്​ഠയാണ് പലർക്കും. ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രമേ കുഞ്ഞിന് നൽകാവൂ. ഒരു വയസിനു താഴെയുളള കുഞ്ഞിന് ബിസ്കറ്റ്, പശുവിൻ പാൽ, ടിന്നിലുളള ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയ നൽകുന്നത് അതിസാധാരണമാണ്.. ആറുമാസം തൊട്ട് ഉപ്പും മധുരവും അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കുഞ്ഞിന് നൽകുന്നവരുണ്ട്. ഇതില്‍ ഏതാണ് ശരിയും തെറ്റും..? ഒരു വയസിനു താഴെയുളള കുഞ്ഞുങ്ങൾക്ക് ഉപ്പും മധുരവും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നൽകാമോ? എന്തൊക്കെ ഭക്ഷണ പദാർത്ഥങ്ങളാണ് കുഞ്ഞിന് നൽകേണ്ടത്. ഇക്കാര്യങ്ങള്‍ വിശദമായി എഴുതുകയാണ് ഡോക്ടറും എഴുത്തുകാരിയുമായ വീണ ജെ.എസ്.

ഡോ. വീണ ജെഎസ് എഴുതിയ കുറിപ്പ് വായിക്കാം
"അമ്മയും ഞാനും ഏറ്റവും വഴക്ക് കൂടിയിട്ടുള്ളത് ഈവയുടെ ഭക്ഷണകാര്യത്തിൽ ആവും. ആദ്യത്തെ ആറുമാസത്തെ exclusive breast feeding കഴിഞ്ഞ് ഈവ കുഞ്ഞുകുഞ്ഞു കുറുക്കൊക്കെ അകത്താക്കാൻ തുടങ്ങി. ഒരു വയസ്സ് തികയും മുന്നേ കുഞ്ഞിന് ഒരു തരി ഉപ്പോ മധുരമോ ആവശ്യമില്ല എന്ന് ഡോക്ടറായ ഞാനും പിന്നെ അറിവിന്റെ നിറകുടമായ Sebastianഉം (ഈവയുടെ പപ്പാ) പറഞ്ഞിട്ട് പോലും വീട്ടുകാർക്ക് വിശ്വാസമില്ലായിരുന്നു ;)

ഒരു ഗ്രാം ഉപ്പേ ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞിന് ഒരു ദിവസം ആവശ്യമുള്ളൂ. കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണത്തിൽ പ്രത്യേകമായി ഉപ്പു ചേർക്കാതെ തന്നെ ഈ ഒരു ഗ്രാം ഉപ്പ് അടങ്ങിയിട്ടുണ്ടാകും. ഉപ്പു കൂടുതൽ ചേർക്കുന്നത് കുഞ്ഞിന്റെ വൃക്കകൾക്ക് ജോലിഭാരം കൂട്ടുന്നു. Refined sugar (നമ്മടെ പഞ്ചസാര) ഇതേപോലെയാണ്. വളരെ കുറച്ച് മധുരമേ കുഞ്ഞിന് ആവശ്യമുള്ളൂ. ചേർത്തേ തീരൂ എന്നാണെങ്കിൽ, ശർക്കരയോ കൽക്കണ്ടമോ വളരെ കുറഞ്ഞ അളവിൽ ആവാം. പക്ഷേ, മധുരം കുഞ്ഞിന്റെ വിശപ്പ് കുറയ്ക്കും. So, ശ്രദ്ധിച്ചുപയോഗിക്കുക. ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം. ആവശ്യം വരുന്നെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം formula milkഉം.

ബിസ്കറ്റ്, processed food items, tinned food items, പശുവിൻപാൽ or മറ്റു പാൽ എന്നിവ ഒരിക്കലും ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്കു കൊടുക്കാതിരിക്കുക. ഉപ്പും മധുരവും അവയിൽ കൂടുതൽ അടങ്ങിയിരിക്കും. പശുവിൻ പാൽ അലർജി ഉണ്ടാക്കാനും സാധ്യതയുണ്ട്. കുഞ്ഞുങ്ങളിൽ ആസ്മക്കുള്ള(ശ്വാസം മുട്ട്) ഒരു റിസ്ക് factor പശുവിന്റെ പശുവിൻ പാൽ ആവാം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രമേ നൽകാവൂ. അതിന് ശേഷം മറ്റു ഭക്ഷണം introduce ചെയ്യാവുന്നതാണ്. റാഗി വെള്ളത്തിൽ കുറുക്കി കൊടുക്കാം. മുട്ട, നെയ്യ്, വെണ്ണ, മറ്റു പാലുല്പന്നങ്ങൾ, മത്സ്യം, മാംസം, പ്രോട്ടീനും കാൽഷ്യവും അടങ്ങിയ മറ്റു ഭക്ഷണം എന്നിവ കുഞ്ഞിന് നൽകണം. ഒരു ഭക്ഷണം introduce ചെയ്ത് കുറച്ച് ദിവസങ്ങൾക്കു ശേഷം അടുത്തത് തുടങ്ങുക. ഏതെങ്കിലും ഭക്ഷണത്തോട് specific അലർജി ഉണ്ടെങ്കിൽ അത് മനസ്സിലാക്കാൻ ഈ രീതി ഉപകരിക്കും. ഡോക്ടറുടെ നിർദേശപ്രകാരം വിറ്റാമിൻ മിനറൽ supplementation ആകാവുന്നതാണ്. വിരയുടെ മരുന്നും ഡോക്ടറുടെ നിർദേശപ്രകാരം. "

NB: കുഞ്ഞിന്റെ ഇഷ്ടപ്പെട്ട taste എന്നത് ജനിതകമായി നിർണയിക്കപ്പെടുന്നതല്ല. ആർജ്ജിച്ചെടുക്കുന്നതാണ്. കൂടുതൽ ഉപ്പും മധുരവും ഇഷ്ട്ടമുണ്ടാക്കുന്ന ശീലം നമ്മളായിട്ട് കൊടുക്കാതിരിക്കുക. കുഞ്ഞിനോട് സ്നേഹമുണ്ടെങ്കിൽ, ദയവുചെയ്ത്, ഒരുവയസിനു മുന്നേ മധുരവും ഉപ്പും ഒരു തരി പോലും കൊടുക്കാതിരിക്കുക. അതിനുമുകളിൽ പ്രായമുള്ള കുട്ടികൾക്ക് എത്ര ഉപ്പും മധുരവും ആവാം എന്നതിന് diet chart നോക്കുക തന്നെ ചെയ്യുക.

Dr Sajid Jamal writes Six rules.1) no salt or sugar 2) give fish 3) No milk other than that of mother മുലപ്പാൽ മാത്രം ആദ്യത്തെ ആറു മാസം. അല്ലെങ്കിൽ formula milk കൂടെ. പശുവിൻപാൽ ഒരുവയസ്സു കഴിഞ്ഞ് മാത്രം 4) expose the kid to mud and let then eat some dirt unknowingly 5) expose them to a variety of animals and birds in first few years 6) 12 hour daylight with adequate sun exposure to 40% skin, esp wet skin, 12 hour utter darkness, (max light allowed in Candlelight). Lights പൂർണമായും off ചെയ്ത റൂമിൽ ഉറക്കുക. അതിനും ഞങ്ങൾക്ക് അടിവെക്കേണ്ടി വന്നിട്ടുണ്ട്. വെളിച്ചമില്ലെങ്കിൽ കുഞ്ഞിന് പേടിയാകും എന്നായിരുന്നു മൊഴിമുത്തുകൾ ;)

Dr Sajid adds biologicaly we have evolved with 12 hour day 12 hour night circadian rhythm. when we use blue light or bluish white daylight equivalent bulbds like LEDs, they can permanently disrupt the biological clock. most kids wont sleep when there is light. 12മണിക്കൂർ പകൽ 12 മണിക്കൂർ രാത്രി എന്ന രീതിയിൽ ഉരുത്തിരിഞ്ഞ ജൈവഘടികാരത്തിന്റെ കൃത്യമായ പ്രവർത്തനത്തിന് ഈ രീതി ആവശ്യമാണ്."