
അച്ഛനും അമ്മയ്ക്കും ആശംസകളുമായി മകൾ പ്രാർത്ഥന ഇന്ദ്രജിത്ത്
ഇന്ദ്രജിത്തിനും പൂർണിമയ്ക്കും വിവാഹാശംസകൾ നേർന്നു മകൾ പ്രാര്‍ഥന ഇന്ദ്രജിത്ത്. പൂർണമിയുടെ ജന്മദിനവും ഇരുവരുടെയും വിവാഹവാർഷികവും ആശംസിച്ചാണു പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്.
ഇരുവരുമൊന്നിച്ചു പതിനാറു വർഷങ്ങൾ പൂർത്തിയാക്കിയതായും പ്രാർത്ഥന പോസ്റ്റിൽ പറയുന്നു. ഇരുവരും ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് ആശംസ അറിയിച്ചിരിക്കുന്നത്.
പൂർണിമയ്ക്കും ഇന്ദ്രജിത്തിനും രണ്ടു പെൺമക്കളാണുള്ളത്. പ്രാർത്ഥനയും നക്ഷത്രയും. മോഹൻലാൽ എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. രണ്ടാമത്തെ മകൾ നക്ഷത്ര ടിയാൻ എന്ന സിനിമയിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച പട്ടാഭിരാമൻ എന്ന കഥാപാത്രത്തിന്റെ മകള്‍ ആര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
2002ൽ ആണു ഇരുവരും വിവാഹിതരായത്. ദീർഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു ഇന്ദ്രജിത്ത് പൂർണിമയെ താലികെട്ടിയത്. അഭിനേത്രി, അവതാരക, ഫാഷൻ ഡിസൈനർ എന്നീ നിലകളിൽ തിളങ്ങിയിട്ടുണ്ട് പൂർണിമ.