

സാമൂഹികപ്രതിബദ്ധതയുടെ നല്ല പര്യായമായി മാറിയ നല്ലപാഠം പദ്ധതി നാലാം വർഷത്തിലേക്കു കടക്കുകയാണ്. നാടിന്റെ മനസു തൊട്ടുള്ള
പ്രവർത്തനങ്ങളിലൂടെ മികവു കാട്ടുന്ന വിദ്യാലയങ്ങളെ കണ്ടെത്താനും ആദരിക്കാനുമായി മലയാള മനോരമ അവിഷ്ക്കരിച്ച നല്ലപാഠത്തിലൂടെ വിദ്യാർഥികൾ
നിസ്വരായ ഒട്ടധികം മനുഷ്യരുടെ ജീവിതത്തെ കൂടുതൽ വെളിച്ചമുള്ളതാക്കി. നിരാശ്രയരായ ആളുകളുടെ മുന്നിൽ സമ്മാനപ്പൊതികളുമായി എത്തിയാണ് ‘ലവ് ബക്കറ്റ് ചാലഞ്ചി’നെ കുട്ടികൾ ഏറ്റെടുത്തത്. പൊന്നോണത്തെ വരവേൽക്കാൻ അവർ കൃഷിമുറ്റം ഒരുക്കിവച്ചു. സ്കൂൾവളപ്പിലും വീട്ടുതൊടിയിലും അവർ പച്ചക്കറിവിത്തുകൾ നട്ടു. വിളയിച്ചെടുത്ത ഫലങ്ങളുമായി കൂട്ടുകാരും നാട്ടുകാരും ഒന്നിച്ച് ഓണമുണ്ടു.
© Copyright 2015 Manoramaonline. All rights reserved.