വലിയ ടൈലുകൾ മികച്ച തീരുമാനം ആകുന്നത് എന്തുകൊണ്ട്?
Kajaria Onam
ക്ലാസ് ലുക്കാണ് വലിയ ടൈലുകളുടെ ഹൈലൈറ്റ്. വീടോ ഓഫീസോ ഏതുമാകട്ടെ ചെറിയ ഇടങ്ങൾ വിശാലമായി തോന്നിപ്പിക്കാൻ വലിയ ടൈലുകൾ സഹായിക്കുന്നു. ഇതിനാലാണ് കജാരിയ ലാർജ് ടൈൽസിന്റെ മികച്ച ശ്രേണി പുറത്തിറക്കിയിരിക്കുന്നത്.
1.വിരിക്കാൻ വളരെ എളുപ്പം
ചെറിയ ടൈലുകൾ വിരിക്കുമ്പോൾ ജോയിന്റുകൾ ഏറെയുണ്ടാകും. അതിനാൽ ബുദ്ധിമുട്ടും അധ്വാനവും വേസ്‌റ്റേജും ഏറെയാണ്. പിന്നീട് ജോയിന്റുകൾ വൃത്തിയാക്കുക ഇരട്ടിപ്പണിയാണ്. എന്നാൽ വലിയ ടൈലുകൾ വിരിക്കാൻ താരതമ്യേന എളുപ്പമാണ്. മാത്രമല്ല വേസ്റ്റേജ് കുറയുന്നു, വൃത്തിയാക്കാനും എളുപ്പം.
2. കെട്ടിടത്തിന്റെ മുൻവശം പ്രൗഢമാക്കാം
ലാർജ് ടൈൽസിന് മികച്ച ദൃഢത ഉള്ളതുകൊണ്ട് റഫ് യൂസിലും പെട്ടെന്ന് കേടുപാടുകൾ സംഭവിക്കില്ല. മാത്രമല്ല ഇവ കറയോ തുരുമ്പോ പിടിക്കില്ല. അതിനാൽ ഇവ ഫസാഡുകളിൽ വരെ ഉപയോഗിക്കാം. കെട്ടിടത്തിലേക്ക് കയറുമ്പോഴുള്ള ആദ്യകാഴ്ച മനോഹരമാക്കി മതിപ്പ് വർധിപ്പിക്കാൻ ഇവ സഹായിക്കുന്നു.
3. പരിപാലിക്കാൻ എളുപ്പം
വലിയ ടൈലുകൾ കൂടുതൽ ഫ്ലെക്സിബിളാണ്. അവ ലിവിങ്, കിച്ചൻ, ബാത്റൂം...എന്നിങ്ങനെ വിവിധോദ്ദേശ്യ ഇടങ്ങളിൽ വേഗം ഇഴുകിച്ചേരും. മാത്രമല്ല ചെറിയ ടൈലുകളിലെ കൂടുതൽ ഗ്രൗട്ട് ലൈനുകൾ, സ്‌പേസുകൾ കൂടുതൽ ഇടുക്കമുള്ളതാക്കി തോന്നിക്കുമ്പോൾ വലിയ ടൈലുകൾ ഇടങ്ങൾ വിശാലമായി തോന്നിപ്പിക്കും. തീർന്നില്ല, ചെറിയ ടൈലുകളെ അപേക്ഷിച്ച് വലിയ ടൈലുകളിൽ ഗ്രൗട്ട് ലൈനുകൾ കുറവാണ്. അതിനാൽ വൃത്തിയാക്കാൻ വളരെ എളുപ്പമാണ്.