ടൈൽസിലൂടെ വീടിനേകാം നവഭാവം
Kajaria Onam
വീടിന്റെ ലുക്ക് മാറ്റിമറിക്കുന്നതിൽ ടൈൽസിന് വളരെ വലിയ പങ്കുണ്ട്. ടൈൽസ് വീടിന് അകത്തുമാത്രമല്ല പുറത്തും ഉപയോഗിക്കാം. ലിവിങ് റൂം, ബാത്റൂം മാത്രമല്ല വീട്ടിലെ ടെറസും പാറ്റിയോയും പോലെയുള്ള ചെറുസ്‌പേസുകൾപോലും ക്‌ളാസ് ലുക്കിലാക്കാൻ ടൈൽസിന്റെ സാന്നിധ്യത്തിനാകും. ടൈൽസ് കൊണ്ട് വീടിന്റെ മൊത്തം ലുക്ക് മാറ്റാൻ ചില ആശയങ്ങൾ പറയാം.
1.ടൈൽ ഒരു ആർട്ടിസ്റ്റിക് എലമെന്റ്
ഒരു കലാഹൃദയമുണ്ടെങ്കിൽ വീടിന്റെ അകത്തളം വേറിട്ടതാക്കാൻ ടൈലുകൾ നിരവധി മാർഗങ്ങൾ തുറന്നിടുന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇറ്റാലിയൻ മാർബിൾ ഒരു ഡെക്കറേറ്റിവ് സാമഗ്രിയായി ഉപയോഗിക്കാം. പ്ലാറ്റ്‌ഫോമിലോ എന്തിനേറെ ബാത്റൂമിലെ ഷവർ വാളിനുവരെ വേറിട്ട ലുക്ക് നൽകാൻ ഇവയിലൂടെ സാധിക്കും.
Kajaria Onam
പാറ്റിയോ, ലിവിങ് റൂം പോലെയുള്ള ഇടങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ചോയിസാണ് ഇറ്റാലിയൻ മാർബിൾ ടൈൽസ്. സീലിങ്ങിലുള്ള ഷാൻലിയറിൽനിന്ന് ടൈലിൽ പതിക്കുന്ന വെളിച്ചം, ആ സ്‌പേസിനെ മുഴുവൻ പ്രസന്നമാക്കുന്നു.
2.റസ്റ്റിക് ഫീലിനായി ടൈൽസ്
വീടിനുള്ളിൽ വേറിട്ടുനിൽക്കുന്ന റസ്റ്റിക് ഫിനിഷ് ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. ഇങ്ങനെയുള്ളവർക്ക് ഏറ്റവും അനുയോജ്യമാണ് വുഡ് ഫിനിഷ് ടൈൽസ്. ടൈലുകളുടെ ഗുണങ്ങൾ അനുഭവിച്ചുകൊണ്ടുതന്നെ വീടിനകത്ത് വിന്റേജ് ലുക്ക് നിറയ്ക്കാൻ ഇവ സഹായിക്കുന്നു. സ്വീകരണമുറിയിലെ ചുവരുകളിൽ ഒരു ശ്രദ്ധാകേന്ദ്രം സൃഷ്ടിക്കണമെന്നുണ്ടെങ്കിൽ ഈ വുഡ് ഫിനിഷ് ടൈലുകൾ ഭിത്തിയിൽ പതിച്ചാൽമാത്രം മതി.
Kajaria Onam
3. ക്‌ളാസിക് ലുക്കിനായി ടൈൽസ്
ഗ്രാനൈറ്റ് ടൈൽസ് കൂടുതലും കിച്ചൻ, ബാത്റൂം സ്‌പേസുകളിലാണ് ഉപയോഗിക്കുന്നതെങ്കിലും, വീടിന്റെ ഏത് സ്‌പേസിനും ഒരു 'ക്‌ളാസ് ലുക്ക്' നൽകാൻ ഇവയിലൂടെ സാധിക്കും. കാരണം ഇവയുടെ വേറിട്ടുനിൽക്കുന്ന വ്യക്തിത്വം തന്നെയാണ്. ദീർഘകാലം ഈടുനിൽക്കും, ദൃഢത, പരിപാലനം കുറവുമതി തുടങ്ങിയ ഗുണങ്ങളുമുണ്ട്. മറ്റ് ടെക്സ്ചറിനൊപ്പം ഗ്രാനൈറ്റ് ടൈൽസ് കൂടി മിക്സ് ചെയ്ത് ഹൈലൈറ്റർ ഇടങ്ങൾ സൃഷ്ടിച്ചെടുക്കാനാകും.