ക്ലാഡിങ് ടൈലുകൾ; തിരഞ്ഞെടുക്കാം കൃത്യമായി
Kajaria Onam
ശ്രദ്ധ കവരുന്ന ഒട്ടേറെ ഓപ്‌ഷനുകൾ ഉള്ളതിനാൽ ക്ലാഡിങ് ടൈലുകളുടെ തിരഞ്ഞെടുപ്പ് പലപ്പോഴും ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. എന്നാൽ പ്രാധാന്യം കൊടുക്കേണ്ടത് ഈട്, വൃത്തിയാക്കാനുള്ള എളുപ്പം, പരിപാലനം കുറവ് എന്നീ ഘടകങ്ങൾക്കാണ്. ക്ലാഡിങ് ടൈലുകൾ കൃത്യമായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
1.കാലാവസ്ഥാപ്രതിരോധം
പുറംഭംഗിയേക്കാൾ പ്രാദേശികമായ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ക്ലാഡിങ് ടൈലുകൾ വേണം തിരഞ്ഞെടുക്കാൻ. കടുത്ത മഴ, ചൂട്, ശൈത്യം എന്നിങ്ങനെ മാറിവരുന്ന കാലാവസ്ഥകളെ പ്രതിരോധിക്കാൻ കരുത്തുള്ളതാകണം ക്ലാഡിങ് ടൈലുകൾ.
2.തിരഞ്ഞെടുക്കാൻ വേറിട്ട വർണങ്ങൾ
പുറംകാഴ്ച വേറിട്ടതാക്കാൻ വ്യത്യസ്ത തരത്തിലും വർണങ്ങളിലുമുള്ള ക്ലാഡിങ് ടൈലുകൾ ഉപയോഗിക്കാം. ടെറാക്കോട്ട റെഡ് മുതൽ സ്‌ലേറ്റ് ഗ്രേ വരെ വൈവിധ്യമാർന്ന നിറങ്ങളിൽ ഇത് ലഭ്യമാണ്. സ്റ്റോണിനെ അനുസ്മരിപ്പിക്കുന്ന ക്ലാഡിങ്ങിന്റെ ലുക്ക് അത് ഉപയോഗിക്കുന്ന ഇടങ്ങളെ ഹൈലൈറ്റ് ചെയ്യുന്നു. കജാരിയയിൽ 'ദ് ട്രെൻഡ്'- 300X600mm ഗ്ലേസ്ഡ് വിട്രിഫൈഡ് ടൈൽസ്, 'സ്‌റ്റോൺ ക്രാഫ്റ്റ്'- 300X600 സെറാമിക് വോൾ ടൈൽസ് എന്നീ വിഭാഗങ്ങളിലായി പന്ത്രണ്ടോളം നിറങ്ങൾ ലഭ്യമാണ്.
3.മികച്ച ഗുണനിലവാരം
ക്ലാഡിങ് ടൈലുകൾ സെറാമിക്/ വിട്രിഫൈഡ് മെറ്റീരിയൽ കൊണ്ടാണ് നിർമിക്കുന്നത്. ഇത് മികച്ച ദൃഢത, ഈട്, സ്‌റ്റൈൽ എന്നിവ പ്രദാനം ചെയ്യുന്നു. ക്ലാഡിങ് ടൈലുകൾ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പാക്കാനായി എപ്പോഴും ബ്രാൻഡഡ് തന്നെ വാങ്ങുക. ഇത്തരം മെറ്റീരിയൽ ഒരിക്കൽമാത്രമാണ് ഉപയോഗിക്കുന്നത്. അതിനാൽ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. നിങ്ങളുടെ അടുത്ത കജാരിയ ഷോറൂമിൽ പോയി നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള മികച്ച ക്ലാഡിങ് ടൈലുകൾ തിരഞ്ഞെടുക്കൂ.