ഫ്ലോറിങ് ടൈലുകൾ നിങ്ങളുടെ സ്വപ്നഭവനത്തിന്റെ പ്രധാന ഘടകം ആകുന്നതെങ്ങനെ?
Kajaria Onam
നിങ്ങളുടെ സ്വപ്നഭവനത്തിന്റെ അകത്തളങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഒരുക്കാൻ നിങ്ങൾ ശ്രദ്ധിക്കും. ഒരു ദിവസത്തെ അധ്വാനം കഴിഞ്ഞു നിങ്ങൾ തിരിച്ചെത്തുമ്പോൾ വീടിനകം വൃത്തിയും വെടിപ്പായും കിടക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കും. ഒപ്പം വീടിന്റെ അന്തരീക്ഷം നിങ്ങൾക്ക് സന്തോഷം നൽകണമെന്നും. ഇതിൽ ഫ്ളോറിങ് ടൈലുകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. അതെങ്ങനെയെന്ന് നോക്കാം..
1.പോസിറ്റീവ് വൈബ്
നിങ്ങളുടെ വീടിന്റെ പെർഫെക്ട് ഇന്റീരിയർ ഒരുക്കാൻ ഇതിലും മികച്ച ചോയിസില്ല. ദൃഢമായ തിളക്കമാർന്ന അകത്തളങ്ങൾ ഒരുക്കാൻ ഇവ സഹായിക്കുന്നു. സെറാമിക്- പോർസ്‌ലയിൻ ടൈലുകൾ വൈവിധ്യമാർന്ന നിറങ്ങളിലും ഡിസൈനുകളിലും സൈസിലും ലഭ്യമാകുന്നു. ഇവ നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾ പ്രസന്നമാക്കി നിലനിർത്തുന്നു.
2.കലാപരമായ അനുഭവം
നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളാണ്. അതിനാൽ ഫ്ലോർ ടൈലുകൾ ശ്രദ്ധിച്ച് തിരഞ്ഞെടുക്കണം. നിങ്ങളുടെ വീടിന്റെ അകത്തളങ്ങളുടെ മൂഡ്, ആംബിയൻസ് ഉയർത്തുന്ന ഡിസൈനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അതിനൊപ്പം അവ ഉപയുക്തവുമാകണം. കജാരിയ വൈവിധ്യമാർന്ന ഫ്ലോർ ടൈലുകൾ നിങ്ങൾക്കായി ഒരുക്കിവച്ചിരിക്കുന്നു.
3.കാലം മങ്ങലേൽപിക്കാത്ത ഈട്
പുതിയ വീട്ടിലാകട്ടെ പുതുക്കിപ്പണിയുന്ന വീട്ടിലാകട്ടെ, ടൈലുകൾ മാറ്റിവിരിക്കുക അത്ര എളുപ്പമുള്ള ജോലിയല്ല. അതിനാൽ ഭംഗിക്കൊപ്പം ദീർഘകാലം ഈട് നിൽക്കുന്ന ടൈലുകൾ വേണം തിരഞ്ഞെടുക്കാൻ. നിങ്ങളുടെ പുതിയ വീട്ടിലെത്തുന്ന അതിഥികൾ ആദ്യം ശ്രദ്ധിക്കുന്നത് വീട്ടിലെ ഫ്ലോറിങ്ങായിരിക്കും.
മാർക്കറ്റിൽ ലഭ്യമായ പുറമെ കാണാൻ ഭംഗിയുള്ള ടൈലുകൾ ദീർഘകാലം ഈട് നിൽക്കണമെന്നില്ല. അതിനാൽ ഭംഗിയും ഈടും സമന്വയിക്കുന്ന കജാരിയ ടൈലുകൾ തന്നെ തിരഞ്ഞെടുക്കൂ. അതിഥികൾ നിങ്ങളുടെ വീടിനെ പ്രശംസിക്കട്ടെ...