‌‌മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആദ്യ ദിനം ആദ്യ ഷോ കാണാൻ മനോരമ ഓൺലൈനും ജെയ്ൻ ഇന്റർനാഷ്നൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ചേർന്ന് അവസരമൊരുക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
മരക്കാർ തീം മ്യൂസിക് ഉപയോഗിച്ച് മുപ്പത് സെക്കൻഡിൽ താഴെയുള്ള ‘റീൽസ്’ വിഡിയോ നിർമിക്കുക.
#MarakkarManoramaOnlineContest
എന്ന ഹാഷ്ടാഗ് നൽകി വിഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത ശേഷം ആ ലിങ്ക്
marakkarcontest@gmail.com
എന്ന ഇ മെയിൽ ഐഡിയിലേക്ക് അയയ്ക്കുക. മത്സരത്തിൽ പങ്കെടുക്കുന്നവർ അവരുടെ പേര്, ഫോൺ നമ്പർ, മേൽവിലാസം എന്നിവ വിഡിയോയ്‌ക്കൊപ്പം നൽകേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ‘മരക്കാർ’ പ്രീമിയർ ഷോയുടെ ടിക്കറ്റ് ലഭിക്കും. ഒരാൾക്ക് രണ്ട് ടിക്കറ്റ് വീതമാണ് ലഭിക്കുക. ചിത്രത്തിന്റെ റിലീസ് ദിവസമായ ഡിസംബർ രണ്ടിന് രാത്രി 12 മണിക്ക് എറണാകുളം സരിത തിയറ്ററിൽ വച്ചായിരിക്കും പ്രദർശനം.

Share

© Copyright 2021 Manoramaonline. All rights reserved.