ചുറ്റുവട്ടം അവാർഡ്: രണ്ടാം ഘട്ടത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 15 അസോസിയേഷനുകൾ

തിരുവനന്തപുരം ∙ കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈനും അസെറ്റ് ഹോംസും ചേർന്ന് അവതരിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡിന്റെ‌ രണ്ടാംഘട്ടത്തിലേക്ക് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 അസോസിയേഷനുകൾ:

തിരുവനന്തപുരം – പാപ്പനംകോട് ഗ്രാമീണ പൗരസമിതി റസിഡന്റ്സ് അസോസിയേഷൻ, വെസ്റ്റ് ഫോർട്ട് ചെമ്പകശ്ശേരി റസിഡന്റ്സ് അസോസിയേഷൻ, വർക്കല മൂങ്ങോട് പേരേറ്റിൽ റസിഡന്റ്സ് അസോസിയേഷൻ, വഴുതയ്ക്കാട് ഉദാരശിരോമണി റോഡ് റസിഡന്റ്സ് അസോസിയേഷൻ, വിതുര ചായം റസിഡന്റ്സ് അസോസിയേഷൻ, ശ്രീകാര്യം ഗാന്ധിപുരം റസിഡന്റ്സ് അസോസിയേഷൻ, പാപ്പനംകോട് വിനായക നഗർ റസിഡന്റ്സ് അസോസിയേഷൻ, നെട്ടയം ശ്രീരാമകൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ, നാലാഞ്ചിറ ഭഗത്‍സിങ് റസിഡന്റ്സ് അസോസിയേഷൻ, വാമനപുരം ടൗൺ റസിഡന്റ്സ് അസോസിയേഷൻ, വിഴിഞ്ഞം പിറവിളാകം റസിഡന്റ്സ് അസോസിയേഷൻ, വർക്കല നോർത്ത് റസിഡന്റ്സ് അസോസിയേഷൻ. കൊല്ലം – അയത്തിൽ ശാന്തി നഗർ റസിഡന്റ്സ് അസോസിയേഷൻ, കാവനാട് രാമൻകുളങ്ങര നഗർ റസിഡന്റ്സ് അസോസിയേഷൻ, പുത്തൻകുളം മീനമ്പലം റസിഡന്റ്സ് അസോസിയേഷൻ.

മാലിന്യസംസ്കരണം, കൃഷി – പച്ചക്കറിത്തോട്ടം, സ്ത്രീശാക്തീകരണം, വയോജനക്ഷേമം തുടങ്ങിയ മേഖലകളിലൊന്നിൽ അസോസിയേഷന്റെ മികവാണ് രണ്ടാംഘട്ടത്തിൽ വിലയിരുത്തുക. ജനുവരി 17 മുതൽ ഫെബ്രുവരി 28 വരെ പ്രത്യേക സമിതി റോഡ് ഷോയുടെ ഭാഗമായി റസിഡന്റ്സ് അസോസിയേഷനുകളിൽ നേരിട്ട് സന്ദർശനം നടത്തിയാവും സോണൽ വിജയികളെ കണ്ടെത്തുക. മാർച്ച് 12 ന് കൊച്ചിയിലാണ് ഗ്രാൻഡ് ഫിനാലെ. മികച്ച റസിഡന്റ്സ് അസോസിയേഷന് ഒന്നര ലക്ഷം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് അര ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക. കൂടുതൽ വിവരങ്ങൾക്ക് www.manoramaonline.com/chuttuvattom.