കുട്ടികളും ഇനി വ്യായാമം ചെയ്യും അവരറിയാതെ, 5 കിടിലൻ ടിപ്സ്!

എല്ലാവരും വ്യായാമത്തിൻറെ ആവശ്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്. എന്നാൽ വ്യായാമം ചെയ്യാൻ പലർക്കും മടിയാണ്. ദിവസവും വ്യായാമം ചെയ്യുന്നതിൻറെ ഗുണം ഒന്നു വേറെതന്നെയാണ്. മസിലുകളുടെ ശരിയായ വികാസത്തിനും എല്ലുകളുടെ ഉറപ്പിനും അമിത വണ്ണം തടയുന്നതിനും വ്യായാമം അത്യാവശ്യമാണ്. മുതിർന്നവർ മാത്രമല്ല ചെറിയകുട്ടികൾ വരെ ഇത്തരം കസർത്തിനായി സമയം മാറ്റി വയ്ക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. കുട്ടികളെ വ്യായാമം ചെയ്യിപ്പിക്കാൻ അല്പം പ്രയാസമാണ് അവരെ വ്യായാമവുമായി ഇഷ്ടത്തിലാക്കാൻ ഇതാ ചില കിടിലൻ ടിപ്സുകൾ.

സൈക്കിൾ വാങ്ങി കൊടുക്കാം

സൈക്കിൾ ചവിട്ടുന്നത് ഇഷ്ടമല്ലാത്ത കുട്ടികൾ കുറവായിരിക്കും. സൈക്കിംളിംങ് ഏറ്റവും നല്ല ഒരു വ്യായാമമാർഗമാണ്. മടിയുള്ള കുട്ടികൾപോലും സൈക്കിൾ ചവിട്ടാൻ റെഡിയായിരിക്കും. ആസ്വദിച്ച് ചെയ്യുന്ന വ്യായമമാണിത്, സൈക്കിൾ ചവിട്ടുന്നതിലൂടെ അറിയാതെ തന്നെ പേശികൾക്കാവശ്യമായ വ്യായമം കിട്ടുകയാണ്.

ഒപ്പം നടക്കാം

രാവിലത്തെയും വൈകുന്നേരത്തെയും നടപ്പ് ഒരു സൂപ്പർ വ്യായാമമുറയാണ്. രാവിലത്തെ ശുദ്ധവായു ശ്വാസകോശത്തിന് വളരെ നല്ലതാണ് അതുപോലെ ഭക്ഷണശേഷമുള്ള വൈകുന്നേരത്തെ നടപ്പ് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്താനും സഹായിക്കും. നടത്തം കായികമായി നമ്മെ കരുത്തരാക്കും. കാഴ്ചകൾകണ്ട് ഇങ്ങനെ നടക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്.

നീന്തിത്തുടിക്കാം

വെള്ളത്തിലുള്ള ഈ പരിപാടി കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാകും. മറ്റെല്ലാ വ്യായാമങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത് ശരീരടത്തിനാകെ ഗുണം ചെയ്യുന്നു. എല്ലാ മസിലുകൾക്കും ആയാസം നൽകുകയും ശരീതം കൂടുതൽ ഫ്ളെക്സിബിൾ ആകുകയും ചെയ്യും.

ഓടിച്ചാടി കളിക്കട്ടെ

കാറ്റിനെതിരെയും പൂമ്പാറ്റയ്ക്കി പുറകെയും അവരും ഓടട്ടെ. സ്കേറ്റിംങ് നല്ലൊരു വ്യായാമമാണ്. അതാ മൂലം ശരീരത്തിന്‍റെ മുകൾഭാഗത്തിന് ഫ്ളെക്സിബിലിറ്റിയും കാലുകൾക്ക് ബാലൻസിംങും കൃത്യതയും ലഭിക്കുന്നു.

ബോളുകൾ കൊണ്ടുള്ള കളികൾ

എന്തു കൊണ്ടും കുട്ടികൾക്ക് പ്രിയ്യപ്പെട്ടതാണ് ഇത്തരം കളികൾ. ഫു‍ഡ്ബോൾ, ബാസ്ക്കറ്റ് ബോള്‍, വോളിബോൾ അങ്ങന ബോളുകൊണ്ട് കളിക്കാവുന്ന എല്ലാത്തരം കളികളും അവർ കളിക്കട്ടെ. ഈ കളികൾ വ്യായാമത്തെക്കാളുപരി അവരുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ മറ്റുള്ളവരുമായി നന്നായി ഇടപഴകാനും നല്ല സാമൂഹികജീവിയാകാനും ഇത്തരം കളികൾ പ്രാപ്തരാക്കും.

ഈ അ‍ഞ്ച് സ്പോട്സ് ഇനങ്ങളും കുട്ടികൾക്ക് ഇഷ്ടാമാകുമെന്ന് ഉറപ്പാണ്. ഇവമൂലം വ്യായാമത്തേക്കാളുപരി മറ്റ് പല കാര്യങ്ങളും ലഭിക്കുന്നു. കുട്ടുകളുടെ പ്രായവും അവരുടെ ഒഴിവു സമയവും കണക്കാക്കി അവർക്ക് യോജിക്കുന്നവ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ആദ്യം ചെറുതായൊന്ന് പ്രോത്സാഹിപ്പിക്കേണ്ടി വന്നേക്കാം. എന്നാൽ തുടങ്ങി കഴിഞ്ഞാൽ പിന്നെ അവർ ആസ്വദിച്ച് ചെയ്തു കൊള്ളും.