യാത്രയിൽ ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങൾ
വേനലവധി ഇങ്ങെത്തി. പരീക്ഷച്ചൂട് കഴിഞ്ഞാൽ ചെറിയ യാത്രകളൊക്കെയാവാം.
എന്നാൽ ഈ കുസൃതികളെയും കൊണ്ടുള്ള യാത്രകൾ എന്നും റിസ്ക്കുള്ളവയാണ്. കുട്ടികളുമായുള്ള യാത്രകളിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ
1. എല്ലാം നേരത്തെ ബുക്ക് ചെയ്യാം
യാത്രകളിൽ ഒരു റിസ്ക്കും ഏറ്റെടുക്കരുതേ. എല്ലാ കാര്യങ്ങളും നേരത്തെ തന്നെ ബുക്ക് ചെയ്താൽ അവസാനഘട്ടത്തിലെ ബഹളവും ടെൻഷനും ഒഴിവാക്കാം.
ബസ് ആണെങ്കിലും പ്ളെയ്നാണെങ്കിലും ട്രെയിനാണെങ്കിലും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുക. അതുപോലെ താമസിക്കാനുള്ള ഹോട്ടലുകൾ പോകേണ്ട സ്ഥലങ്ങൾ
തുടങ്ങിയവയെ കുറിച്ച് നല്ല ധാരണ വേണം. നേരത്തെ ബുക്ക് ചെയ്താൽ നിങ്ങൾക്ക് എക്സ്ട്രാ മുറിയോ
കുട്ടികൾക്കായുള്ള മറ്റ് സൗകര്യങ്ങളോ വേണമെങ്കിൽ ലഭിക്കാൻ എളുപ്പമായിരിക്കും.
2. യാത്രയുടെ വിശദമായ കുറിപ്പ് തയ്യാറാക്കുക
യാത്രയുടെ പൂർണ്ണ വിവരങ്ങൾ അടങ്ങിയ കുറിപ്പ് നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കുക. ഒരു മിനുട്ട് പോലും കളയാതെ കൃത്യമായി കാര്യങ്ങൾ ചാർട്ട് ചെയ്യാം.
കുട്ടികൾക്ക് വെറുതെ കളയാൻ സമയം കൊടുക്കരുത്. മുഴുവൻ സമയവും കളികളും വിനോദവും കാഴ്ചകളും ആകട്ടെ. അവരുടെ എക്സ്ട്രാ എനർജി മുഴുവൻ
ഉപയോഗിക്കട്ടെ. രാത്രി േവഗം ഉറങ്ങാനും ഇത് സഹായിക്കും. വെറുതെ ഇരുന്നാലാണ് അവർ ഓരോ കുസൃതികൾ ഒപ്പിക്കുന്നത്. യാത്രകളിൽ അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന്
പ്രത്യേകം പറയേണ്ടതില്ലല്ലോ.
3. ചൈൽഡ് ട്രാക്കർ ഉപയോഗിക്കാം
ചൈൽഡ് ട്രാക്കർ ഉപയോഗിക്കുക എന്നു പറയുമ്പോൾ െനറ്റി ചുളിക്കണ്ട. അത് അത്ര വലിയ സംഭവമൊന്നുമല്ല. തിരക്കുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ
കുട്ടികൾ കൂട്ടം തെറ്റി പോകാൻ ഇടയുണ്ട്. ഇതൊഴിവാക്കാൻ ചൈൽഡ് ട്രാക്കർ സഹായിക്കും. കുട്ടികളുടെ കൈയ്യിൽ മൊബൈൽ ഫോണുണ്ടെങ്കിൽ അതിൽ
ട്രാക്കിംങ് ആപ്പ് സൗകര്യം ഒരുക്കുക. അവർ കൂട്ടം തെറ്റിയാൽ അലാം അടിക്കുന്നതിലുടെ വലിയ അപകടങ്ങൾ ഒഴിവാക്കാം.
4. യാത്രയിൽ കഴിവതും മധുരം ഒഴിവാക്കാം
എല്ലാ കുട്ടികളും മധുരപ്രിയരാണ്. കിട്ടിയാൽ മുഴുവൻ അകത്താക്കുകയും ചെയ്യും. യാത്രയിൽ എന്തെങ്കിലും അസ്വസ്തതയുണ്ടായാൽ അത് യാത്രയെ മുഴുവൻ
ബാധിക്കും അതുകൊണ്ട് പരമാവധി മധുരവും എണ്ണയിൽ വറുത്തതുമായ പലഹാരങ്ങൾ ഒഴിവാക്കാം.
5. ഇവ കരുതാൻ മറക്കണ്ട
നിങ്ങളുടെ കുട്ടിയുെട പ്രായം എത്രയുമായിക്കൊള്ളട്ടെ ശുചിത്വപരിപാലനത്തിനാവശ്യമായ വസ്തുക്കൾ കൂടെ കരുതുക. ലിക്വിഡ് സോപ്പ്, ടിഷ്യു, ടവ്വൽ, മരുന്നുകൾ
തുടങ്ങിയവ കരുതുക. കൂടാതെ രണ്ട് മൂന്ന് ജോഡി എക്സ്ട്രാ ഉടുപ്പുകളും എടുത്തുവയ്ക്കാൻ ശ്രദ്ധിക്കുക.