ശരിയും തെറ്റും അറിഞ്ഞു വളരട്ടെ അവർ
കുട്ടികൾ അടിയും വഴക്കുമൊക്കെയുണ്ടാക്കുകയും പറഞ്ഞാൽ കേൾക്കാതിരിക്കുകയും
എന്നാൽ അല്പസമയത്തിനകം തന്നെ അവയെല്ലാം മറന്ന് അവർ കളി തുടരുകയും ചെയ്യും. അതൊക്കെ കുട്ടികളുടെ വളർച്ചയുടെ ഒരു ഭാഗമാത്രമായി കരുതാതെ, അവരെ
ചില മൂല്യങ്ങൾ പഠിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കാം. ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും, ക്ഷമ ചോദിക്കാനും അവർ അറിഞ്ഞിരിക്കണം. അങ്ങനെ
ഉത്തമ പൗരൻമാരായി വേണം അവർ വളർന്നു വരാൻ. ശരിയും തെറ്റും എന്താണെന്ന് കുട്ടികൾ അറിഞ്ഞിരിക്കണം.
എത്ര ചെറുപ്പത്തിലേ ഇത്തരം മൂല്യങ്ങൾ പഠിക്കുന്നോ അത്രയും നല്ലതാണ്. ഓരോ ക്ഷമചോദിക്കുന്നതിലൂടെയും താൻ തെറ്റ് ചെയ്യുന്നു എന്ന ബോധം അവനിലുണ്ടാകും.
ആറ് മാസം തൊട്ടേ കുട്ടികളെ അതിന് പരിശീലിപ്പിക്കാം എന്നാണ് ശിശു വിദഗ്ധർ പറയുന്നത്. കുഞ്ഞ് എന്തെങ്കിലും തട്ടിയിട്ടു എന്ന് വിചാരിക്കുക, അപ്പോൾ "വാവ
അത് തട്ടിതാഴെയിട്ടോ " എന്ന് അമ്മ പറയുമ്പോൾ, " സോറി അമ്മേ വാവ തട്ടിയിട്ടതിന് " എന്ന് അച്ഛനോ മറ്റുള്ളവരോ മറുപടി പറയാം. അത് കേട്ട് കേട്ട് അസ്വാഭാവികമായി
എന്ത്ചെയ്യുന്നതിനും സോറി പറയണമെന്ന് പതിയെ അവർ മനസിലാക്കുമത്രേ. മാതാപിതാക്കൾ ഇങ്ങനെ ചിലകാര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നത് കുട്ടികൾക്ക് മാതൃകയാകും.
പ്രീ സ്കൂൾ കുട്ടികൾക്ക് തെറ്റ് ചെയ്താൽ ക്ഷമ പറയുന്നതിനൊപ്പം അവർ എന്തിനാണ് അങ്ങനെ പറയേണ്ടത് എന്നും അവർക്കു പറഞ്ഞു കൊടുക്കാം.
ക്ഷമ പറയേണ്ട കാര്യം ചെയ്തു കഴിഞ്ഞാൽ അവർ സ്വഭാവികമായി സോറി പറഞ്ഞു കൊള്ളും. അതു പോലെ മറ്റുള്ളവർ അവരൊട് ക്ഷമ ചോദിക്കുമ്പോൾ
പാലിക്കേണ്ട മര്യാദകളും അവർ അറിയണം. മറ്റുള്ളവർ തങ്ങളോട് നീണ്ട ക്ഷമാപണം നടത്തണമെന്ന് വാശി പിടിക്കേണ്ട. ക്ഷമ പറഞ്ഞാൽ, പോട്ടെ സാരമില്ല,
ഇനി ആവർത്തിക്കരുത് എന്ന് പറഞ്ഞ് ശീലിക്കാം.
അതു പോലെ തന്നെ പല കുട്ടികളും തെറ്റ് ചെയ്താൽ അത് താനാണ് ചെയ്തതെന്ന് ഒരുക്കലും സമ്മിതിച്ചു തരില്ല. ചെയ്തത് താനാണ് ധൈര്യപൂർവം
സമ്മതിക്കാനും അതന് ക്ഷമ പറയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.