കരഞ്ഞ് കാര്യം സാധിക്കുന്ന കുട്ടിയെ നേരെയാക്കാൻ 10 കിടിലൻ വഴികൾ
കരഞ്ഞ് കാര്യം സാധിക്കുക എന്നത് മിക്ക കുട്ടികളും ചെയ്യുന്ന
ഒരടവാണ്. അവരുടെ കരച്ചിൽ കണ്ടാൽ മാതാപിതാക്കളും ഒന്നയഞ്ഞു പോകും. ഒന്ന് രണ്ട് തവണ ആയിക്കഴിയുമ്പോൾ ഇതൊരടവാക്കുക തന്നെ ചെയ്യും
കുട്ടിക്കുറുമ്പൻമാർ. രംഗം വഷളാകാതിക്കാനാവും മാതാപിതാക്കൾ ഇവരുടെ വാശിക്ക് നിന്നു കൊടുക്കുന്നത്. എന്നാൽ ഇത് എത്രത്തോളം അപകടകരമാണെന്ന് പലരും ഓർക്കാറേയില്ല. വലുതാകുന്തോറും ഇത്തരം വാശികളും നിർബന്ധ ബുദ്ധിയും കൂടി വരുകയേയുള്ളൂ. അത്കൊണ്ട് ചെറുപ്രായത്തിൽ തന്നെ ചില മുൻകരുതലുകൾ എടുക്കാം.
1. കുട്ടികൾ വാശി പിടിച്ച് കരയുന്ന സന്ദർഭങ്ങളിൽ നിങ്ങളുടെ വിചാര, വികാരങ്ങൾ നിയന്ത്രിക്കാം. കുട്ടികളുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേയ്ക്ക് തിരിച്ച് വിടാം.
2. കരഞ്ഞു വാശിപിടിക്കുമ്പോൾ, കരയുന്നതെന്തിനാണെന്ന്
വ്യക്തമാക്കാൻ പറയാം. കരച്ചിൽ
നിർത്തിയാൽ മാത്രം കാര്യം സാധിച്ചു നൽകാം.
3.കുട്ടി കരയാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാം. അനുഭവം കൊണ്ട് എപ്പോഴൊക്കെയാണ് അവൻ കരയുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുക.
4.നിങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുക. കുട്ടിയുടെ വാശി സാധിച്ചു കൊടുക്കില്ല എന്ന നിലപാട് സാഹചര്യത്തിനനുസരിച്ച് മാറ്റാതിരിക്കുക.
5. വീട്ടിൽ ശാന്തമായിരിക്കാൻ ഒരിടം വേണം. കരഞ്ഞുബഹളം വയ്ക്കുന്ന കുട്ടിയെ ശാന്തനാക്കുക. അതിന് ശേഷം നിങ്ങളും കുട്ടിയും ആ കൂൾഡൗൺ ഏരിയയിലേയ്ക്ക് പോകുക.
6.നല്ല ആശയവിനിമയം അത്യാവശ്യമാണ്. എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാൻ പാടില്ലാത്തതെന്ന് വ്യക്തമായി അവരെ പറഞ്ഞ് മനസിലാക്കിയിരിക്കണം.
7. കുടുംബാംഗങ്ങൾ തമ്മിൽ മാനസികമായി നല്ല ബന്ധമുണ്ടായിരിക്കണം. കുട്ടിയുടെ വികാരങ്ങളെ മാനിക്കുകയും അവരെ മനസിലാക്കുകയും വേണം. കരഞ്ഞാൽ കാര്യമില്ലെന്നും അവരെ പറഞ്ഞു മനസിലാക്കാം
8. മുത്തശ്ശനേയും മുത്തശ്ശിയേയും പ്രശ്നപരിഹാരത്തിന് ഉൾപ്പെടുത്താം, കുട്ടികളെ കൂടുതൽ മനസിലാക്കാൽ ഒരുപക്ഷേ അവർക്കാകും.
9. നല്ല സ്വഭാവത്തിന് ചെറിയ സമ്മാനങ്ങളോ ട്രീറ്റോ നൽകാം.
10. എന്തിനും പരിധി നിശ്ച്ചയിക്കാം. പക്ഷേ അച്ചടക്കത്തിനും സ്നേഹത്തിനും ഒരു പരിധിയുമില്ല എന്ന് അറിയണം. അച്ചടക്കവും സ്നേഹവും കൊണ്ട് അവരെ നേരെയാക്കാം.