ഒരു വയസ്സുകാർ ഇതൊക്കെ ചെയ്യുന്നുണ്ടോ?
കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഒരു പ്രധാനഭാഗമാണ് സംസാരവും ഭാഷയുെട ഉപയോഗവും. ഒാരോ വയസ്സിലും ഇത്രമാത്രം വാക്കുകളും അറിവുകളും കുഞ്ഞുങ്ങൾക്ക് ഉണ്ടാവേണ്ടതുണ്ട്. കുഞ്ഞുങ്ങളുെട ഓരോ ഘട്ടത്തിലും ഓരോ നാഴികകല്ലുകളുമുണ്ട്. അവ കൃത്യമായി ഉണ്ടാകുന്നുണ്ടോയെന്ന് ഓരോ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. ഭാഷ എന്ന നാഴികകല്ലാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. പ്രായവും അവരുെട ഭാഷയും തമ്മിൽ വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഒരോ പ്രായത്തിലും കുഞ്ഞുങ്ങളുടെ പദസമ്പത്ത് വ്യത്യസ്തമായിരിക്കും. ഒരു വയസ്സായിട്ടും അവർ പേര് വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കുകയും ശബ്ദങ്ങളോ വാക്കുകളോ പുറപ്പെടുവിക്കാതിരിക്കുകയോ ചെയ്താൽ വിദഗ്ധ ഉപദേശം തേടേണ്ടതാണ്.
ഒരു വയസ്സുള്ള കുട്ടിയുടെ ഭാഷയുടെ അളവ് എത്രത്തോളെമെന്ന് നോക്കാം
∙സ്വന്തം പേര് തിരിച്ചറിയുന്നു.
∙നാം അവരോട് സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കുന്നു
∙അത് എടുക്കരുത്, അത് വായിലിടരുത് തുടങ്ങിയ ചെറിയ നിർദേശങ്ങൾ അനുസരിക്കും
∙അത് തരാമോ, അവിടെ വയ്ക്കൂ തുടങ്ങിയ അപേക്ഷകൾ മനസിലാക്കി ചെയ്യും
ഹലോ ഹായ് തുടങ്ങിയ ചെറിയ ഉപചാരവാക്കുകൾ മനസിലാകുകയും പ്രതികരിക്കുകയും ചെയ്യും
∙മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ ശബ്ദങ്ങൾ മനസിലാക്കുന്നു
∙നിങ്ങൾ ചിരിക്കുമ്പോൾ ചിരിക്കുകയും, നിങ്ങൾക്കൊപ്പം പാട്ട് പാടാൻ ശ്രമിക്കുകയും ചെയ്യും
∙പരിചിത ശബ്ദങ്ങൾ അനുകരിക്കാൻ നോക്കും
∙പലതിനും സ്വന്തമായി പേരുകൾ ഇടാൻ ഇവർ മിടുക്കരായിരിക്കും
∙അച്ഛൻ അമ്മ തുടങ്ങിയ കൊച്ചു വാക്കുകൾ പറഞ്ഞു തുടങ്ങും
∙കരഞ്ഞ് ശ്രദ്ധക്ഷണിക്കുന്നതിന് പകരം നിങ്ങളെ വിളിക്കും
∙പന്ത് ഉരുട്ടാനും ചെറിയ കളികൾ കളിക്കാനും അവർ പ്രാപ്തരാകും.